Connect with us

Hi, what are you looking for?

CHUTTUVATTOM

കടിഞ്ഞൂൽ ചിറ പാലം നിർമ്മാണം തുടങ്ങി.

പെരുമ്പാവൂർ : രായമംഗലം ഗ്രാമപഞ്ചായത്തിലെ കടിഞ്ഞൂൽ ചിറ ഭാഗത്ത് നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചു പെരിയാർ വാലി ലൊ ലെവൽ കനാലിന്റെ കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്‌ഘാടനം എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർവഹിച്ചു. കഴിഞ്ഞ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 23.70 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. കീഴില്ലം കുറിച്ചിലക്കോട് റോഡിൽ നിന്ന് തായ്ക്കരചിറ ഭാഗത്തേക്ക് വരുന്നതിന് ഏകദേശം ഇരുനൂറ്റിയൻപതോളം കുടുംബങ്ങൾക്ക് പാലം പ്രയോജനം ചെയ്യും. മഴവെള്ളം പോകുന്നതിന് കനാലിന് കുറുകെ പെരിയാർ വാലി നിർമ്മിച്ച ചാനലിന് മുകളിൽ ഇട്ട സ്ലാബിലൂടെയാണ്  ജനങ്ങൾ വർഷങ്ങളായി പാലം കടക്കുന്നത്.
പുതിയ പാലം നിർമ്മിക്കണമെന്ന പ്രദേശ വാസികളുടെ ആവശ്യത്തിന് ഇതോടെ പരിഹാരമാവുകയാണെന്ന് എൽദോസ് കുന്നപ്പിള്ളി ഉദ്ഘടന പ്രസംഗത്തിൽ പറഞ്ഞു. 11 മീറ്റർ നീളത്തിൽ 4.5 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ടി ജ്യോതിഷ് കുമാർ, പഞ്ചായത്ത് അംഗം രാജൻ വർഗീസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലിൽ, കെ.വി ജെയ്‌സൺ, കെ.വി പോളച്ചൻ, ലൈജു തോമസ്, ഷിജോ വർഗീസ്, കെ.വി ഷാ, ചെറിയാൻ ജോർജ്, എബി പരത്തുവയലിൽ, പൗലോസ് നെല്ലാക്കാരൻ, സാജു മൂലേക്കുടി, വർഗീസ് മാലിൽ, ജെലിൻ രാജൻ, വിജു കീഴില്ലം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കെ.വി എൽദോ നന്ദി രേഖപ്പെടുത്തി.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...