Connect with us

Hi, what are you looking for?

ACCIDENT

നിര്‍ത്തിയിട്ടിരുന്ന തടിലോറിയിൽ കാറിടിച്ച് മൂന്ന് പേര്‍ മരിച്ചു

പെരുമ്പാവൂര്‍:  പുല്ലുവഴിയിൽ എം.സി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിയിൽ കാറിടിച്ച് ദമ്പതിമാരും സഹോദരനും മരിച്ചു. മലപ്പുറത്ത് നിന്നും സുമയ്യയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മലപ്പുറം സ്വദേശികളായ ഹനീഫ (29) സഹോദരൻ ഷാജഹാൻ (27) ഭാര്യ സുമയ്യ (20) എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവർ പത്തനംതിട്ട സ്വദേശി സുനിൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എം സി.റോഡിൽ പുല്ലുവഴി കലവറ ഹോട്ടലിനു സമീപം പുലർച്ചെ 3.30നാണ് അപകടം. മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലും പെരുമ്പാവൂര്‍ സാഞ്ചോ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...