Connect with us

Hi, what are you looking for?

CRIME

കാർ വാടകക്കെടുത്ത് മറിച്ചു വിറ്റ കേസിൽ രണ്ടു പേർ പിടിയിൽ.

പെരുമ്പാവൂർ : പൂതംകുറ്റി സ്വദേശിയുടെ കാർ വാടകക്കെടുത്ത് മറിച്ചു വിറ്റ കേസിൽ രണ്ടു പേർ പിടിയിൽ. മൂക്കന്നൂർ വട്ടേക്കാട് കിഴക്കേത്തറ വീട്ടിൽ സുബ്രഹ്മണ്യൻ (47), നൊച്ചിമ എൻ.ഏ.ഡി. ചേലക്കര വീട്ടിൽ സനോജ് (40) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. 2020 ഏപ്രിലിൽ ആണ് ചാക്കുണ്ണി എന്നയാളുടെ പക്കൽ നിന്ന് 4 കാറുകൾ സുബ്രഹ്മണ്യൻ വാടകക്ക് എടുത്തത്. പറവൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിന് വേണ്ടി ഓടുന്നതിനാണ് എന്ന് പറഞ്ഞാണ് വാടകക്ക് എടുത്തത്. തുടർന്ന് ഇയാൾ സനോജിന് മറച്ചു വിൽക്കുകയായിരുന്നു.

എസ്.എച്ച്. ഒ സോണി മത്തായി, എസ്.ഐ അജിത്. കെ, എ.എസ്.ഐ ജോസഫ് , സി.പി. ഒ മാരായ ബെന്നി ഐസക്ക്, വിജിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. തട്ടിപ്പിനെക്കുറിച്ച് പ്രത്യേക ടീം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!