Connect with us

Hi, what are you looking for?

CRIME

ഇരുപത് കിലോഗ്രാം വീതം മുപ്പത് ചാക്ക് ലഹരി വസ്തുക്കൾ; രണ്ട് അതിഥി തൊഴിലാളികൾ പെരുമ്പാവൂരിൽ പിടിയിൽ.

പെരുമ്പാവൂർ : പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പൂട്ടിക്കിടന്ന ഗോഡൗണിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അതിഥി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ ആഷിക്കുൽ ഇസ്ലാം (23), ഇമ്രാതുൽ (20 )എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിൽപ്പനക്കായി കൊണ്ട് വന്നതാണിത്. ഇരുപത് കിലോഗ്രാം വരുന്ന മുപ്പതു ചാക്കുകളാലായാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുനത്.

അതിഥി തൊഴിലാളികൾക്കിടയിൽ വിൽപനയ്ക്കായ് എത്തിച്ചതാണിത്. പെരുമ്പാവൂർ പാറപ്പുറം സ്വദേശിയുടോതാണ് ഗോഡൗൺ. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ എ.എസ്.പി അനൂജ് പലിവാൽ, എസ്.എച്ച്. ഒ സി.ജയകുമാർ, എസ്.ഐമാരായ റിൻസ്.എം..തോമസ്, ജോസി ജോൺസൻ, എസ്.സി.പി.ഒ മാരായ എ.പി.ഷിനോജ്, വി.എൻ.ജമാൽ, പി.എ ഷിബു, ബാബു കുര്യാക്കോസ് .പി.എസ്.സുബൈർ, കെ.എ.നൌഷാദ് എന്നിവരാണ് അനേഷണ സംഘത്തിലുള്ളത്. സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് എസ് പി കെ,കാർത്തിക് പറഞ്ഞു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!