Connect with us

Hi, what are you looking for?

CHUTTUVATTOM

ഈസ്റ്റ് ഒക്കൽ കനാൽ ബണ്ട് സൈഡ് കെട്ടി സംരക്ഷണം തുടങ്ങി.

പെരുമ്പാവൂർ : ഈസ്റ്റ് ഒക്കൽ ബ്രാഞ്ച് കനാൽ ഇരുവശങ്ങളും കെട്ടി സംരക്ഷയ്ക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. എംഎൽഎ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചു നിർമ്മിക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനം അഡ്വ. എൽദോസ് പി. കുന്നപ്പിള്ളിൽ എംഎൽഎ നിർവഹിച്ചു. ഈസ്റ്റ് ഒക്കൽ ബ്രാഞ്ച് കനാലിന്റെ ആറാം കിലോമീറ്റർ ഭാഗത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. 60 മീറ്റർ ദൂരത്തിൽ കനാലിന്റെ ഇരു വശങ്ങളും കെട്ടി സ്ളാബ് വാർത്ത് സംരക്ഷിക്കുന്നതിനാണ് പദ്ധതി. ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ ബാബു അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗായത്രി വിനോദ്, പഞ്ചായത്ത് അംഗങ്ങളായ പി.എം ജെനീഷ്, അൻവർ മരക്കാർ, ഈസ്റ്റ് ഒക്കൽ മസ്ജിദുൽ ബദരിയ ഇമാം ഷമീർ സക്കാഫി, പി.കെ മുഹമ്മദ്‌കുഞ്ഞു, ടി.ആർ പൗലോസ്, കെ.എം മീരാൻ, കെ.ഒ ജോണി എന്നിവർ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...