Connect with us

Hi, what are you looking for?

CHUTTUVATTOM

നെടുമല കോളനി സമഗ്ര വികസന പദ്ധതി നാടിന് സമർപ്പിച്ചു.

പെരുമ്പാവൂർ : വെങ്ങോല ഗ്രാമപഞ്ചായത്തിലെ നെടുമല കോളനി സമഗ്ര വികസന പദ്ധതി പട്ടിക ജാതി വകുപ്പ് മന്ത്രി എ.കെ ബാലൻ വീഡിയോ കോൺഫറൻസിലൂടെ നാടിന് സമർപ്പിച്ചു.  പട്ടിക ജാതി കോളനികളുടെ നവീകരണത്തിനായി നടപ്പിലാക്കുന്ന അംബേദ്ക്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിലേക്ക് അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ശുപാർശ ചെയ്തതിനെ തുടർന്ന് അനുവദിച്ച ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നെടുമല കോളനിയിൽ നടപ്പിലാക്കിയത്.
വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഇരുപതാം വർഡിലാണ് നെടുമല കോളനി. ഇവിടെ അറുപത്തി മൂന്ന് പട്ടിക ജാതി സമുദായത്തിൽപ്പെട്ട കുടുംബങ്ങൾ വസിക്കുന്നുണ്ട്. പെരുമ്പാവൂർ മണ്ഡലത്തിലെ വലിയ പട്ടിക ജാതി കോളനികളിൽ ഒന്നാണ് നെടുമല കോളനി.
കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകിയതെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു. ഭവനങ്ങളുടെ പുനരുദ്ധാരണം, സംരക്ഷണ ഭിത്തിയുടെ നിർമ്മാണം, ശുചിമുറി നിർമ്മാണം തുടങ്ങി പൊതുവായ ആവശ്യങ്ങൾക്കും പദ്ധതിയിൽ പരിഗണന നൽകി. പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള വിതരണത്തിനായി കിണറും പമ്പ് ഹൗസും സ്ഥാപിക്കുന്നതിന് സ്ഥലം വിട്ടു നൽകിയ പേണാട്ട് പി.വി കുട്ടപ്പനെ ചടങ്ങിൽ ആദരിച്ചു.
കോളനി നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു ശുദ്ധജല വിതരണ പദ്ധതി പൂർത്തികരിക്കുവാൻ ഈ പദ്ധതിയിലൂടെ സാധിച്ചെന്ന് എംഎൽഎ പറഞ്ഞു. 18 കുടുംബങ്ങൾക്ക് കരിങ്കല്ല് കൊണ്ടുള്ള സംരക്ഷണ ഭിത്തിയും ഒരു കുടുംബത്തിന് കോണ്ക്രീറ്റ് സംരക്ഷണ ഭിത്തിയും നിർമ്മിച്ചു സുരക്ഷിതമാക്കി. കോളനിയിലെ 19 വീടുകൾ നവീകരിച്ചപ്പോൾ 1 വീടിന്റെ മോശമായ മേൽക്കൂര മാറ്റി സ്ഥാപിക്കുകയും ചെയ്തു. 3 കുടുംബങ്ങൾക്ക് ശുചിമുറി സൗകര്യം ഒരുക്കുകയും കോളനിയിലെ റോഡ് പുനർ നിർമ്മിക്കുകയും പദ്ധതിയിലൂടെ സാധിച്ചു.
കോളനി നിവാസികളുടെ യോഗം വിവിധ ഘട്ടങ്ങളിൽ വിളിച്ചു ചേർത്താണ് പദ്ധതിക്ക് അന്തിമ രൂപം നൽകിയത്. കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് ലിമിറ്റഡിന് വേണ്ടി എ.കെ കൺസ്‌ട്രക്ഷൻസ് ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
എൽദോസ് കുന്നപ്പിള്ളി എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജോളി ബേബി, ബ്ലോക്ക് പഞ്ചായത്ത് നൂർജഹാൻ സക്കീർ, വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോ മോസസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജു മാത്തറ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.എ മുക്താർ, റംല ഷമീർ, പട്ടികജാതി വികസന ഓഫിസർ സിന്ധു വി, കെൽ പ്രതിനിധി പി.എ സുധീരൻ, അശോകൻ എൻ.വി, സി.കെ കുമാരൻ, ഷാഫി എ.എ, എം.കെ നാസർ, നാസർ കടവിൽ എന്നിവർ പ്രസംഗിച്ചു.

You May Also Like

ACCIDENT

പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസില്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കടയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേല്‍ ലോറി...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

error: Content is protected !!