Connect with us

Hi, what are you looking for?

CHUTTUVATTOM

മുടക്കുഴ കുടുംബരോഗ്യ കേന്ദ്രത്തിന് 99 ലക്ഷം രൂപയുടെ പുതിയ കെട്ടിടം: എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : മുടക്കുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുന്നത്. മണ്ഡലത്തിൽ നടപ്പിലാക്കുന്ന ആരോഗ്യ പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. മൂന്ന് ഡോക്ടർമാരുടെ മുറികൾ, അത്യാഹിത മുറി, ഫർമസി സൗകര്യം, സ്റ്റോർ, ലബോറട്ടറി, റിസപ്‌ഷൻ, ഡ്രസ്സിംഗ് മുറി, നാല് ശുചിമുറികൾ, എന്നിവ ഉൾപ്പെടുന്ന കെട്ടിടമാണ് പുതിയതായി നിർമ്മിക്കുന്നത്.

കഴിഞ്ഞ വർഷമാണ് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന മുടക്കുഴ ആശുപത്രിയെ കുടുംബരോഗ്യ കേന്ദ്രമായി ഉയർത്തിയത്. മുടക്കുഴ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങൾ ആശ്രയിക്കുന്ന മുടക്കുഴ ആശുപത്രിയിൽ ശരാശരി ഇരുനൂറ്റിയറുപതോളം രോഗികൾ ദിനം പ്രതി ചികിത്സയ്ക്കായി എത്തുന്നുണ്ട്. സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽ ആണ് നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്. മറ്റു നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!