Connect with us

Hi, what are you looking for?

CHUTTUVATTOM

ആര്യാംപാടം കനാലിന് കുറുകെ നിർമ്മിക്കുന്ന പാലം ഉദ്‌ഘാടനം ചെയ്തു.

പെരുമ്പാവൂർ : മുടക്കുഴ പഞ്ചായത്തിലെ ആര്യാംപാടം കനാലിന് കുറുകെ നിർമ്മിക്കുന്ന പാലം എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്‌ഘാടനം ചെയ്തു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 4.15 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിർമ്മിച്ചത്. തെങ്ങിൻ തടി കൊണ്ട് നിർമ്മിച്ച താൽക്കാലിക പലത്തിലൂടെയാണ് ഇവിടെയുള്ള അംഗണവാടിയിലേക്ക് കുട്ടികൾ പോയിരുന്നത്.  പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.ടി അജിത് കുമാർ, പഞ്ചായത്തംഗങ്ങളായ പി.കെ ശിവദാസ്, പി.കെ രാജു, എൽസി പൗലോസ്, ഷോജ റോയി, പി.പി അവറാച്ചൻ, ജോഷി തോമസ്, പോൾ കെ. പോൾ എന്നിവർ സംബന്ധിച്ചു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...