Connect with us

Hi, what are you looking for?

CRIME

മറ്റൂർ കുറ്റിലക്കരയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഏഴുപേർ പിടിയിൽ.

പെരുമ്പാവൂർ : മറ്റൂർ കുറ്റിലക്കരയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഏഴുപേർ പിടിയിൽ. മറ്റൂർ തേവർ മഠo പുളിയാമ്പിള്ളി വീട്ടിൽ അമൽ ബാബു (24), സഹോദരൻ അഖിൽ ബാബു (27), മരോട്ടിച്ചോട് നാല് സെൻറ് കോളനിയിൽ തെക്കും തലവീട്ടിൽ സനു സെബാസ്റ്റ്യൻ (27) തേവർ മഠം ചേരാമ്പിള്ളി വീട്ടിൽ ശരത് (26), പിരാരൂർ മുണ്ടപ്പിള്ളി വീട്ടിൽ അരുൺ (25), പിരാരൂർ മനക്കേത്തു മാലി വിവേക് (26), നായത്തോട് ആറ് സെൻറ് കോളനി ചെല്ലിയാംപറമ്പിൽ സുധീഷ് (26) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. വേഗത്തിൽ സ്കൂട്ടറോടിച്ചെന്ന് പറഞ്ഞ് കുറ്റിലക്കര സ്വദേശി റോമിയോയെയും, സുഹൃത്ത് ജരാൾഡിനെയും സംഘം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.

റോമിയോക്ക് കഴുത്തിന് പിന്നിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം മൂന്നു സ്കൂട്ടറുകളിലായി രക്ഷപ്പെട്ട സംഘത്തെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. കുത്താനുപയോഗിച്ച കത്തിയും, ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു. അഖിൽ മൂന്നു കേസുകളിലും, ശരത്, സുധീഷ് എന്നിവർ ഓരോ കേസിലും പ്രതിയാണ്. ഇൻസ്പെക്ടർ ബി.സന്തോഷ്, എസ് ഐ മാരായ ബി.വിപിൻ, സാബു.പീറ്റർ, പി.ജെ.ജോയി, എ.എസ്.ഐമാരായ ജോഷി തോമസ്, അബ്ദുൾ സത്താർ എസ്.സി.പി.ഒ മാരായ അനിൽകുമാർ, ഇഗ്നേഷ്യസ്, പ്രിൻസ്, സിദ്ദിഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുളളത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....