Connect with us

Hi, what are you looking for?

CHUTTUVATTOM

യോഗത്തിൽ രോഷാകുലനായി എം.എൽ.എ ; ഇനി മുതൽ എല്ലാ ദിവസവും പദ്ധതിയുടെ അവലോകനം നടത്തുമെന്ന് എം.എൽ.എ

പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നിസംഗതക്കെതിരെ അവലോകന യോഗത്തിൽ രോഷാകുലനായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. കഴിഞ്ഞ തവണ നടത്തിയ അവലോകന യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പാലിക്കുന്നില്ല എന്നാണ് എം.എൽ.എ ആരോപിക്കുന്നത്. മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ അവലോകനം ചെയ്യുന്നതിനാണ് എം.എൽ.എ യോഗം വിളിച്ചു ചേർത്തത്. ഇനി മുതൽ എല്ലാ ദിവസവും പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകനം ചെയ്യുന്നതിന് തീരുമാനമായി. പൊതുമരാമത്ത് വകുപ്പ് പ്രതിനിധി, കരാറുകാരന്റെ പ്രതിനിധി എന്നിവർ യോഗത്തിൽ പങ്കെടുക്കും. വാട്ടർ അതോറിറ്റിയുമായി സംയുക്ത പരിശോധന നടത്തി മണ്ണൂർ പോഞ്ഞാശ്ശേരി റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ എം.എൽ.എ നിർദ്ദേശിച്ചു. മണ്ണ് നീക്കം ചെയ്തപ്പോൾ കണ്ടെത്തിയ പാറ പൊട്ടിച്ചു നീക്കം ചെയ്യുന്നതിന് കരാറുകാരനോട് നിർദ്ദേശം നൽകണമെന്നും പൊതുമരാമത്ത് വകുപ്പിനോട് എം.എൽ.എ ആവശ്യപ്പെട്ടു.

റോഡിൽ ജി.എസ്.ബി മിശ്രിതം ഇട്ട് ഉറപ്പിക്കുന്നതിനുള്ള സാമ്പിൾ ഇതുവരെ കരാറുകാരൻ നൽകിയിട്ടില്ല എന്ന് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വേങ്ങൂർ ഐ.റ്റി.ഐ, പെരുമ്പാവൂർ ബൈപ്പാസ്, തുറ പാലം, റയോൺപുരം പാലം, ആലുവ മൂന്നാർ റോഡ്, കുറുപ്പംപടി കുറിച്ചിലക്കോട് റോഡ്, ബജറ്റ് പ്രൊവിഷൻ വർക്കുകൾ എന്നിവയാണ് അവലോകനം ചെയ്ത പ്രവൃത്തികൾ. പദ്ധതികൾ സമയബന്ധിതമായി പൂർത്തികരിക്കുവാൻ എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ഉദ്യോഗസ്ഥരായ റജീന ബീവി എൻ.എ, ദേവകുമാർ ഇ.കെ, ശാരിക ടി.എസ്, അർച്ചന കെ.അനി, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഇന്ദു പി, സന്തോഷ് കുമാർ കെ.പി, അരുൺ എം.എസ്, പാലങ്ങൾ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ പിയൂസ് വർഗീസ്, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ ജോളി കെ.കെ, എം.ഇ ഔസേപ്പ്, പൗലോസ് ടി.വി, കരാറുകാരും യോഗത്തിൽ പങ്കെടുത്തു.

You May Also Like

ACCIDENT

പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസില്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കടയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേല്‍ ലോറി...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

error: Content is protected !!