Connect with us

Hi, what are you looking for?

CRIME

കാലടിയിൽ വൻ പെൺ വാണിഭ സംഘത്തെ പിടികൂടി; മധ്യപ്രദേശ് സ്വദേശിനി കസ്റ്റഡിയിൽ.

പെരുമ്പാവൂർ : കാലടിയിൽ വൻ പെൺ വാണിഭ സംഘത്തെ പിടികൂടി. മറ്റൂർ ജംഗ്ഷനിൽ എയർപോർട്ട് റോഡിലെ ഗ്രാൻറ് റസിഡൻസിയിൽ നിന്നും ഇടപാടുകാരനും നടത്തിപ്പുകാരും ഉൾപെടെ 5 പേരെ അറസ്റ്റ് ചെയ്തു. ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂർ അകവൂർ മഠത്തിൽ ജഗൻ (24), നടത്തിപ്പുകാരായ മൂക്കന്നൂർ കോട്ടയ്ക്കൽ എബിൻ (33), വേങ്ങൂർ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയിൽ നോയൽ (21), പയ്യനൂർ തൈനേരി ഗോകുലത്തിൽ ധനേഷ് (29), രായമംഗലം പറമ്പത്താൻ സുധീഷ് (36) എന്നിവരെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം ഉണ്ടായിരുന്ന 22 വയസുള്ള മധ്യപ്രദേശ് സ്വദേശിനിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവിടെ പെൺവാണിഭം നടക്കുന്നയെന്ന് ജില്ലാ പോലീസ് മേധാവി കെ .കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ലോഡ്ജ് നിരീക്ഷണത്തിലായിരുന്നു. പന്തീരായിരം രൂപയാണ് സംഘം ഇടപാടുകാരിൽ നിന്നും വാങ്ങിയിരുന്നത്. സുധീഷും, ധനീഷും ലോഡ്ജ് നടത്തിപ്പുകാർ കൂടിയാണ്. ഇൻസ്പെക്ടർ ബി.സന്തോഷ്, എസ്.ഐമാരായ ജയിംസ് മാത്യു, എൻ.വി. ബാബു, എ.എസ്.ഐ അബ്ദുൾ സത്താർ, എസ്.സി.പി. ഒ അനിൽകുമാർ, സി.പി. ഒ മാരായ രഞ്ജിത്, സിദ്ദിഖ്, അമൃത, ധനീഷ്, എൽദോസ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്. സംഭവം പ്രത്യേക ടീം അന്വേഷിക്കുമെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.

You May Also Like

CRIME

പെരുമ്പാവൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് സമൂഹമാധ്യമത്തില്‍ വീഡിയോ ചെയ്തതില്‍ അറസ്റ്റിലായ കായിക അധ്യാപകനെ റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ കാരിയേലി പാറക്കല്‍ ജിജോ ജയിംസിനെയാണ് (35) കോടതി റിമാന്‍ഡ് ചെയ്തത്....

CHUTTUVATTOM

പെ​രു​മ്പാ​വൂ​ർ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പെ​രു​മ്പാ​വൂ​രി​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം ത​ക​ർ​ന്നു വീ​ണു. പെ​രു​മ്പാ​വൂ​ർ ഓ​ട​ക്കാ​ലി വി​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ന്‍റെ ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യ​മാ​ണ് ക​ന​ത്ത കാ​റ്റി​ൽ നി​ലം​പൊ​ത്തി​യ​ത്. സ്കൂ​ൾ കെ​ട്ടി​ട​ത്തോ​ടു ചേ​ർ​ന്നാ​യി​രു​ന്നു...

CHUTTUVATTOM

പെരുമ്പാവൂര്‍:വാഴക്കുളത്തെ ബാര്‍ ഹോട്ടലില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. കളമശേരി സ്വദേശി റിനീഷ് കെ. ബഷീര്‍ (51) ആണ് മരിച്ചത്. പെരുമ്പാവൂര്‍ വാഴക്കുളത്തെ ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ...

ACCIDENT

പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസില്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കടയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേല്‍ ലോറി...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

error: Content is protected !!