Connect with us

Hi, what are you looking for?

CRIME

മോഷണം പോയ വാഹനം മണിക്കൂറുകൾക്കകം കണ്ടെടുത്ത് മോഷ്ടാവിനെയും പിടികൂടി കാലടി പോലീസ്.

പെരുമ്പാവൂർ :  മോഷണം പോയ വാഹനം മണിക്കൂറുകൾക്കകം കണ്ടെടുത്ത് മോഷ്ടാവിനെയും പിടികൂടി കാലടി പോലീസ്. ഇടുക്കി കുഞ്ചിത്തണ്ണി തോക്കുപാറ പുളിക്കൽ വീട്ടിൽ നിസാർ (37) നെയാണ് പിടികൂടിയത് .ചെങ്ങൽ വട്ടത്തറ ജംഗ്ഷനിലെ സ്ഥാപനത്തിൽ നിന്നുമാണ് പുലർച്ചെ മിനി വാനുമായി മോഷ്ടാവ് കടന്നു കളഞ്ഞത്. സി.സി.ടി.വിയിൽ നിന്നും വാഹനം മോഷ്ടിക്കുന്നതിന്‍റെ ദൃശ്യം കിട്ടി. ഇതുവച്ച് പ്രത്യേക ടീം രൂപീകരിച്ച് ജില്ലയാകെ അന്വേഷണം വ്യാപിപ്പിച്ചു. സ്റ്റേഷനുകളിലേക്ക് സന്ദേശം അയച്ചു. അന്വേഷണത്തിനിടയിൽ മോഷ്ടാവിനെ പെരുമ്പാവൂരിൽ കണ്ടെത്തി.

പോലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാഹനം ബോയ്സ് സ്ക്കൂൾ ഗ്രൗണ്ടിന് സമീപം ഒളിപ്പിച്ച നിലയിലായിരുന്നു. എസ്.എച്ച്.ഒ ബി.സന്തോഷ്, എസ്.ഐമാരായ ടി.ബി.ബിബിൻ, പോളി, എ.എസ്.ഐ അബ്ദുൾ സത്താർ എസ്.സി.പി.ഒ മാരായ മനോജ്, അനിൽ കുമാർ, ഇഗ്നേഷ്യസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....