Connect with us

Hi, what are you looking for?

CRIME

ജാതിപത്രിയും, ജാതിക്കകുരുവും മോഷ്ടിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ.

പെരുമ്പാവൂർ : ഗോഡൗണിൽ നിന്നും ജാതിപത്രിയും, ജാതിക്കകുരുവും മോഷ്ടിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. കാലടി കൈപ്പട്ടൂർ അയ്യനാർകര വീട്ടിൽ മനോജ് (24) നെയാണ് കാലടി പോലീസ് പിടികൂടിയത്. കാലടി മണ്ണൻതറ വീട്ടിൽ ജിതിൻ (22), ആര്യപ്പാറ പലേലി വീട്ടിൽ വിനീഷ് (21) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. രണ്ടു മാസമായി വിവിധ ദിവസങ്ങളിലെത്തി കാഞ്ഞൂർ ചെങ്ങൽ പരുത്തിച്ചോട് ഭാഗത്തുള്ള ഗോഡൗണിൽ നിന്നുമാണ് ഇവർ മോഷണം നടത്തിയത്. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന ഉത്പന്നങ്ങളാണ് ഇവര്‍ ഇവടെനിന്നും മോഷ്ടിച്ചത്. ചാലക്കുടിയിലാണ് ഇവർ വിൽപ്പന നടത്തിയത്. കടയിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പു നടത്തി.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ബി.സന്തോഷ്, എസ്.ഐമാരായ എസ്.ശിവപ്രസാദ്, കെ.സതീഷ് കുമാർ, ബാബു, എ.എസ്.ഐ മാരായ മനോജ്, ജോഷി തോമസ്, എസ്.സി.പി. ഒമാരായ എ.ജെ.പ്രിൻസ്, എം.വി.ധനേഷ് സി.പി.ഒ രഞ്ജിത്ത് രാജൻ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻറ് ചെയ്തു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...