Connect with us

Hi, what are you looking for?

CHUTTUVATTOM

ഗവ. പൊളിടെക്നിക്കിൽ 9.60 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തിങ്കളാഴ്ച തുടക്കമിടും

പെരുമ്പാവൂർ : പെരുമ്പാവൂർ ഗവ. പോളിടെക്നിക് കോളേജിൽ ഭൗതിക സൗകര്യങ്ങളുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 9.60 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തിങ്കളാഴ്‌ച മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. അഡ്മിനിസ്ട്രേറ്റിവ്  ലൈബ്രററി ബ്ലോക്കും ആഡിറ്റോറിയവും അനുബന്ധ സൗകര്യങ്ങളുമാണ് പുതിയതായി നിർമ്മിക്കുന്നത്.

ലൈബ്രറി, ബുക്ക് ബാങ്ക്, ഡിജിറ്റൽ ലൈബ്രറി, റഫറൻസ് കോർണർ, ലോക്കർ, കൗണ്ടർ എന്നിവയാണ് അഡ്മിനിസ്ട്രേറ്റിവ് ലൈബ്രററി ബ്ലോക്കിന്റെ താഴത്തെ നിലയിൽ വരുന്നത്. പരീക്ഷ വിഭാഗം സെൽ, പ്രിൻസിപ്പാൾ ഓഫിസ്, എല്ലാവർക്കും കമ്പ്യൂട്ടർ ഉപയോഗിക്കുന്ന സ്ഥലം, ഓഫിസ്, ഫയൽ മുറി, സ്റ്റോർ മുറി, രണ്ട് നിലകളിലും ശുചിമുറി സൗകര്യം എന്നിവ രണ്ടാമത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏകദേശം 820 പേർക്ക് ഇരിക്കാവുന്ന ആധുനിക നിലവാരത്തിലുള്ള ഓഡിറ്റോറിയം ആണ് പദ്ധതിയുടെ മറ്റൊരു ആകർഷണം. ഭൂഗർഭ ജലസംഭരണി, ഓവർ ഹെഡ് ജലസംഭരണി, ശുദ്ധജലവിതരണത്തിനുള്ള സൗകര്യം, അഗ്നി രക്ഷ സൗകര്യങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

6.15 കോടി രൂപ അനുവദിച്ച മെക്കാനിക്കൽ ബ്ലോക്കിന്റെ നിർമ്മാണം കുറച്ചു മാസങ്ങൾക്ക് മുൻപ് ഇവിടെ പൂർത്തികരിച്ചിരുന്നു. പുതിയ ഇലക്ട്രോണിക് ബ്ലോക്ക് നിർമ്മാണത്തിനായി 5 കോടി രൂപയുടെ പദ്ധതിക്കും അനുമതി ലഭ്യമായിട്ടുണ്ട്. ഇതിന്റെ മണ്ണ് പരിശോധന പൂർത്തിയായി. രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇത് കൂടാതെ എം.എൽ.എ ഫണ്ടിൽ നിന്ന് കമ്പ്യൂട്ടർ ലാബിലേക്ക് 50 ലാപ്പ്ടോപ്പുകളും നൽകിയതുൾപ്പെടെ 20.91 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പെരുമ്പാവൂർ സർക്കാർ പൊളിടെക്നിക്ക് കോളേജിൽ നടപ്പിലാക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

കിറ്റ്കോ ആണ് പദ്ധതി തയ്യാറാക്കിയതും നിർമ്മാണ മേൽനോട്ടം വഹിക്കുന്നതും.

ഫോട്ടോ : പെരുമ്പാവൂർ ഗവ. പോളിടെക്നിക് കോളേജിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ കിറ്റ്കോ തയ്യാറാക്കിയ രൂപരേഖ.

You May Also Like

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അശമന്നൂരിലെ പെരിയാര്‍വാലി കനാല്‍ അപകടത്തില്‍ മരണം മൂന്നായി. മണര്‍കാട് സ്വദേശി എമില്‍ സുനില്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എമില്‍. ചൊവ്വാഴ്ചയാണ് അപകടം. പെരിയാല്‍വാലി കനാലില്‍...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

error: Content is protected !!