Connect with us

Hi, what are you looking for?

CHUTTUVATTOM

എൽദോസ് കുന്നപ്പിള്ളി പ്രചരണം ആരംഭിച്ചു.

പെരുമ്പാവൂർ : സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനിരിക്കെ നിലവിലെ എം എൽ എ എൽദോസ് കുന്നപ്പിള്ളി പ്രചരണം ആരംഭിച്ചു. വെങ്ങോല പഞ്ചായത്തിലെ പെരുമാനി ഭാഗത്തെ സന്ദർശനത്തോടെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലുള്ള തറവാട് വീട്ടിലെത്തി മാതാവ് മേരി പൗലോസിനെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ഭവന സന്ദർശനങ്ങൾക്ക് എൽദോസ് കുന്നപ്പിള്ളി തുടക്കമിട്ടത്. പ്രതിപക്ഷ ബെഞ്ചിൽ ഇരുന്നും മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനങ്ങളുമായുള്ള ഹൃദയ ബന്ധങ്ങളും തുണയാകുമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
നേരോടെ കൂടെയുണ്ട് എന്നാണ് എൽദോസ് കുന്നപ്പിള്ളി മുന്നോട്ട് വെക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ വാക്യം. പെരുമാനി ഭാഗത്ത്‌ അൻപതോളം ഭവനങ്ങൾ യു.ഡി.എഫ് പ്രവർത്തകരോടും നേതാക്കളോടും ഒപ്പം അദ്ദേഹം സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മഴയിലും കാറ്റിലും നാശനഷ്ടങ്ങൾ സംഭവിച്ച മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളും എൽദോസ് കുന്നപ്പിള്ളി സന്ദർശിച്ചു. അറക്കപ്പടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ്, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ. ബി ഹമീദ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ കെ. എൻ സുകുമാരൻ, ജോജി ജേക്കബ്, ബ്ലോക്ക് ജനറൽ സെകട്ടറിമാരായ രാജു മാത്താറ, അലി മൊയ്തീൻ, ട്രഷറർ എൽദോ മോസസ്, ബൂത്ത് പ്രസിഡന്റ് എ. എം ബഷീർ, വാർഡ് പ്രസിഡന്റ് റെജി ജോൺ, മുസ്ലീം ലീഗ് നേതാവ് വി. എച്ച് മുഹമ്മദ് എന്നിവരും നിരവധി യു.ഡി.എഫ് പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...