Connect with us

Hi, what are you looking for?

CHUTTUVATTOM

മണ്ഡലത്തിലെ ഒൻപത് വിദ്യാലയങ്ങൾക്ക് ആധുനിക ഫർണിച്ചർ ഉപകരണങ്ങൾ നൽകും : എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചു കെട്ടിട നിർമ്മാണം പൂർത്തീകരിച്ച എട്ട് വിദ്യാലയങ്ങൾക്കും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞ പ്രകാരം നിർമ്മാണം പൂർത്തീകരിച്ച ഒരു വിദ്യാലയത്തിനും ഉൾപ്പെടെ ഒൻപത് സർക്കാർ വിദ്യാലയങ്ങൾക്ക് ആധുനിക ഫർണിച്ചറുകൾ നൽകുമെന്ന്  അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് 42.30 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതി പ്രകാരം എം.എൽ.എയുടെ ഈ വർഷത്തെ  പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുകയ്ക്കുള്ള ഭരണാനുമതി ലഭ്യമായി.
37 ക്ലാസ് മുറികളിൽ ഈ പദ്ധതി നടപ്പിലാക്കുന്നതോടെ 9 സർക്കാർ വിദ്യാലയങ്ങൾ പൂർണ്ണമായും ആധുനിക നിലവാരത്തിലേക്ക് ഉയർത്തപ്പെടുമെന്ന് എം.എൽ.എ പറഞ്ഞു. കുട്ടികൾക്കുള്ള 451 ഫർണ്ണിച്ചറുകളും അധ്യാപകർക്കുള്ള 37 ഫർണ്ണിച്ചറുകളും ഉൾപ്പെടെയുള്ള 488 മോഡേൺ ഫർണിച്ചറുകൾ  വിദ്യാലയങ്ങൾക്ക് പുതിയ മുഖം നൽകും. രണ്ട്‌ വിദ്യാർത്ഥികൾക്ക് ഒരു ഫർണിച്ചർ എന്ന രീതിയിൽ വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായ ഫർണ്ണിച്ചറുകളാണ് അനുവദിച്ചിട്ടുള്ളത്.
കൊമ്പനാട് ഗവ. യു.പി സ്‌കൂൾ 71 എണ്ണം,  വേങ്ങൂർ ഗവ. എൽ.പി സ്‌കൂൾ 58 എണ്ണം, ഗവ. എൽ.പി സ്‌കൂൾ പുല്ലുവഴി 62 എണ്ണം, വാണിയപ്പിള്ളി ഗവ. എൽ.പി സ്‌കൂൾ 28 എണ്ണം, കാഞ്ഞിരക്കാട് ഗവ. എൽ.പി സ്‌കൂൾ 8 എണ്ണം, വളയൻചിറങ്ങറ ഗവ. എൽ.പി സ്‌കൂൾ 80 എണ്ണം, കീഴില്ലം ഗവ. യു.പി സ്‌കൂൾ  26 എണ്ണം, ഗവ. യു.പി സ്‌കൂൾ പുഴുക്കാട് – 25 എണ്ണം, ഇരിങ്ങോൾ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ 130 എണ്ണം എന്നീ വിദ്യാലയങ്ങളിലാണ് പദ്ധതി പ്രകാരം ഫർണ്ണിച്ചറുകൾ അനുവദിച്ചത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...