Connect with us

Hi, what are you looking for?

CHUTTUVATTOM

ഡിഡിസി യോഗത്തിൽ ഈ- ഓഫീസുകളുടെ അഭാവത്തെക്കുറിച്ച് ആഞ്ഞടിച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎ.

പെരുമ്പാവൂർ : എറണാകുളം ജില്ല കളക്ടർ വിളിച്ചു ചേർത്ത ജില്ലാ വികസന സമിതി യോഗത്തിൽ വിവിധ സർക്കാർ ഓഫീസുകളിൽ സേവനങ്ങൾക്ക് വേണ്ടി സമീപിക്കുന്ന ആളുകൾക്ക് വളരെ വേഗത്തിൽ ഡിജിറ്റൽ സേവനങ്ങൾ E ഓഫീസ് വഴി ലഭ്യമാക്കുന്നത് ഉറപ്പുവരുത്തണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. നിലവിലത്തെ സാഹചര്യത്തിൽ തങ്ങളുടെ ഫയൽ മൂവ്മെൻ്റിൻ്റെ ഒരു വിവരങ്ങളും പൊതുജനത്തിന് അറിയുവാൻ സാധിക്കാത്തത് ഉദ്യോഗസ്ഥർക്ക് അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നതിന് അരങ്ങ് ഒരുക്കുന്നതാണെന്നും MLA ആരോപിച്ചു. ഇത് മൂലം ജനങ്ങൾ ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന റവന്യൂ വകുപ്പ് ഉൾപ്പെടുയുള്ള വകുപ്പുകളിൽ അഴിമതിക്കാർ കൂടുന്നതിൻ്റെ ഉദാഹരണമാണ് ഫോർട്ട് കൊച്ചി RD0 ഓഫീസിൽ സമീപകാലത്തുണ്ടായ സംഭവങ്ങൾ എന്നും MLA ആരോപിച്ചു.

നിലവിൽ കോടതികൾ പോലും നൂതന സംവിധാനങ്ങൾ ഉപയോഗിക്കുന്ന ഈ കാലഘട്ടത്തിൽ വിവിധ സേവനങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ സമീപിക്കുന്ന ജനങ്ങൾക്ക് അവരവർ നല്കുന്ന അപേക്ഷയുടെയും, പരാതികളുടെയും വിശദമായ വിവരങ്ങൾ സമയബന്ധിതമായി E ഓഫീസ് വഴി അറിയുന്നതിനും, അപേക്ഷിക്കുന്ന ഫയലുകളുടെ നിലവിലെ സ്ഥിതിവിവരങ്ങൾ സ്വയം അറിയുന്നതിനും ആയി വളരെ കൃത്യതയോടെ കൂടിയും വേഗത്തിൽ ലഭിക്കുന്നതിനും ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായങ്ങൾ ഉറപ്പുവരുത്തുകയും, കാലതാമസം ഒഴിവാക്കുന്നതിനു വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...