Connect with us

Hi, what are you looking for?

CRIME

യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പിണ്ടിമന സ്വദേശിയും കൂട്ടുകാരനും പിടിയിൽ.

കോതമംഗലം : പെരുമ്പാവൂർ കീഴില്ലം പറമ്പിപീടിക ഭാഗത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ പിടിയിൽ. പിണ്ടിമന മാലിപ്പാറ ആലങ്കരത്ത് പറമ്പിൽ വീട്ടിൽ ബിജു (34), രായമംഗലം വൈദ്യശാലപ്പടി ചാലക്കൽ വീട്ടിൽ എബിൻ ബെന്നി (22) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസറ്റ് ചെയ്തത്. പറമ്പിപീടിക ഭാഗത്ത് അൻസിൽ സാജു (28) ആണ് കഴിഞ്ഞ രാത്രി ഒമ്പതരയോടെ കൊല്ലപ്പെട്ടത്.

ബിജു ജോലി ചെയ്യുന്ന പെട്രോൾ പമ്പിൽ അൻസിൽ സാജു കാർ പാർക്ക് ചെയ്തു. കാർ മാറ്റിയിടാൻ ബിജു അൻസിലിനോട് ആവശ്യപ്പെട്ടതിനെ ചൊല്ലി തർക്കമുണ്ടാവുകയും, അത് ഉന്തുംതള്ളലിലും കലാശിക്കുകയയുമായിരുന്നു. ഇതിന്‍റെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. എബിൻ ബെന്നിയുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ബിജു, വീടിന് വെളിയിലേക്ക് അൻസിലിനെ വിളിച്ചു വരുത്തുകയും കയ്യിലിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

പ്രത്യേക അന്വഷണ സംഘം രാത്രി തന്നെ പ്രതികളെ പിടികൂടി. ഇൻസ്പെക്ടർ മാരായ എം.ശ്രീകുമാർ, വി.എസ്.വിപിൻ എസ് ഐ ടി.എൽ.ജയൻ, എ എസ് ഐമാരായ എം.എസ്.മനോജ്, ജി.അനിൽകുമാർ എസ് സി പി ഒ മാരായ അനീഷ്കുര്യക്കോസ്, എം.എം.സുധീർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...