Connect with us

Hi, what are you looking for?

CHUTTUVATTOM

പെരിയാർ വാലി കനാലുകളിലൂടെ ജനുവരി ഒന്ന് മുതൽ ജലവിതരണം ആരംഭിക്കും : എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : പെരിയാർ വാലി കനാലുകളിലൂടെ ജനുവരി ഒന്ന് മുതൽ ജലവിതരണം ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ശുചികരണ പ്രവർത്തനങ്ങളും വാർഷിക അറ്റകുറ്റപ്പണികളും ഈ മാസം തന്നെ പൂർത്തീകരിക്കും. അതിന് ശേഷം ഒന്നാം തീയതി ട്രയൽ ജലവിതരണം ആരംഭിച്ചു അഞ്ചാം തിയ്യതി മുതൽ വിവിധ ബ്രാഞ്ച് കനാലുകൾ വഴി എല്ലാ ഭാഗങ്ങളിലും ജലം എത്തിക്കുമെന്ന് എം.എൽ.എ പറഞ്ഞു. കനാൽ തുറന്നു വിടാത്തതിനാൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കൃഷികളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
എഴുപത് ശതമാനം ശുചികരണ, അറ്റകുറ്റ പണികളും പൂർത്തീകരിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നത് കൊണ്ട് മാത്രമാണ് ഈ പ്രവർത്തനങ്ങൾ വൈകിയതെന്ന് എം.എൽ.എ പറഞ്ഞു. സാധാരണ ഡിസംബർ മാസത്തിൽ വെള്ളം തുറന്ന് വിടാറുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് അറ്റകുറ്റ പണികളും ശുചികരണ പ്രവർത്തനങ്ങളും തുടങ്ങുന്നതിന് തടസ്സമായി. ലോ ലെവൽ, ഹൈ ലെവൽ കനാലുകളിലെ പ്രവൃത്തികൾ ആണ് വേഗത്തിൽ തീർക്കുന്നത്. ബ്രാഞ്ച് കനാലുകളിലൂടെയുള്ള ജലവിതരണം ടേൺ അടിസ്ഥാനത്തിൽ ആയതിനാൽ ശുചികരണ പ്രവർത്തനങ്ങൾ ഇതിനാനുസരിച്ചു പൂർത്തീകരിക്കുന്നതിനാണ് ഇപ്പോൾ തീരുമാനം ആയതെന്ന് എം.എൽ.എ പറഞ്ഞു.
138.59 ലക്ഷം രൂപയുടെ വാർഷിക അറ്റകുറ്റപ്പണികൾ ആണ് ഇപ്പോൾ നടക്കുന്നത്. ഇതോടൊപ്പം കനാലുകളുടെ സൈഡുകൾ കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്. 33 ലക്ഷം രൂപ അനുവദിച്ചു  പ്രളയക്കാട് ഭാഗത്ത്  കനാലിന്റെ സൈഡ് കെട്ടി ബലപ്പെടുത്തുന്ന പ്രവൃത്തിയും അവസനഘട്ടത്തിലാണെന്ന് എം.എൽ.എ പറഞ്ഞു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...