Connect with us

Hi, what are you looking for?

NEWS

പെരിയാർവാലി സബ് കനാലിൽ ചോർച്ച, സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് വെള്ളം ക്രമാതീതമായി കാലിച്ചു ഒഴുകിയെത്തുന്നതായി പരാതി.

കോതമംഗലം : പെരിയാർ വാലി സബ് കനാലിലെ ചോർച്ച മൂലം ഇതിലൂടെ ഒഴുകുന്ന വെള്ളം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് ക്രമത്തിലധികമായി കാലിച്ചു ഒഴുകിഎത്തുന്നതായി പരാതി. പിണ്ടിമന പഞ്ചായത്തിലെ നാടോടി പാലത്തിനും, ചെമ്മീൻ കുത്ത് പാലത്തിനും ഇടയിലായി ഇഞ്ചകണ്ടത്തിനു പോകുന്ന സബ് കനാലിന്റെ തുടക്ക ഭാഗത്താണ് ഈ വെള്ളം കാലിക്കൽ . ഇതുമൂലം സ്വകര്യ വ്യക്തിയുടെ പുരയിടത്തിലെ കൃഷി വിളകൾ , വെള്ളം കെട്ടി കിടന്ന് ചീച്ചൽ സംഭവിച്ചു നശിക്കുന്നതായിട്ടാണ് പരാതി.

പലതവണ ഈ വിഷയം പെരിയാർ വാലി ഇറിഗേഷൻ വിഭാഗത്തെ അറിയിച്ചെങ്കിലും ഇതുവരെ പ്രശ്നപരിഹാരം ആയിട്ടില്ലെന്നാണ് ആരോപണം. കാർഷിക, ഗാർഹിക ആവശ്യങ്ങൾക്കായിട്ടാണ് പ്രദേശത്തു സബ് കനാലുകൾ തീർത്തിരിക്കുന്നത്. എന്നാൽ യഥാസമയം കനാലിന്റെ ഉൾഭാഗത്തെ കാടുകൾ വെട്ടി തെളിച്ചു, കോൺക്രീറ്റ് ചെയ്ത് അറ്റകുറ്റപണികൾ നടത്താത്തതിനാൽ ഇതുപോലെ പലയിടങ്ങളിലും വെള്ളം പാഴായി പോകുന്നുണ്ട്.

office 365 lizenz kaufen

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...