Connect with us

Hi, what are you looking for?

NEWS

ഭിന്നശേഷിക്കാർക്കുള്ള പീസ് വാലിയുടെ “ആടും കൂടും” പദ്ധതിക്ക് തുടക്കമായി.

കോതമംഗലം : ഭിന്നശേഷിക്കാർക്കുള്ള പീസ് വാലിയുടെ “ആടും കൂടും” പദ്ധതിക്ക് തുടക്കമായി.ആന്റണി ജോൺ എം എൽ എ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഭിന്നശേഷി പരിമിത ജീവിത കാലയളവിൽ മറ്റുള്ളവരെ ആശ്രയിക്കാതെ കഴിയാനുള്ള അവസരമാണ് വളർത്തു മൃഗങ്ങളെ നൽകുന്ന പദ്ധതിയിലൂടെ പീസ് വാലി

സാധ്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.മുൻ മന്ത്രി ടി യു കുരുവിള ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.

ഇരുമലപ്പടി സ്വദേശി സുധാകരനാണ് ആദ്യ ഗുണഭോക്താവ്.മൂന്നു കുഞ്ഞാടിനെയും ഒരു തള്ളയാടിനെയുമാണ് നൽകുന്നത്.കൂട് ഉൾപ്പടെ
20000/- രൂപയാണ് പദ്ധതി ചിലവ്.ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ സംവിധാനിച്ച ഓട്ടോറിക്ഷ,എൽ ഇ ഡി നിർമാണ യൂണിറ്റ്,സൈക്കിൾ റിപ്പയർ യൂണിറ്റ് എന്നീ പദ്ധതികളും ഭിന്നശേഷിക്കാർക്കായി ഇതിനോടകം പീസ് വാലി നൽകിയിട്ടുണ്ട്. ആൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.പീസ് വാലി ഭാരവാഹികളായ പി എം അബൂബക്കർ,രാജീവ്‌ പള്ളുരുത്തി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....