Connect with us

Hi, what are you looking for?

CHUTTUVATTOM

പീസ് വാലി മഴവിൽ സമൂഹത്തിന് കരുത്തു പകരും.

കോതമംഗലം : ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി പുനരധിവാസ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന പീസ് വാലിക്ക് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ ആദരവ്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിചെത്തിക്കുന്ന പീസ് വാലിയുടെ ശ്രമങ്ങൾ മഴവിൽ ലോകത്തിന്റെ നിർമിതിക്ക് കരുത്തു പകരുമെന്ന് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ്‌ പള്ളുരുത്തി. ലോക ഭിന്നശേഷി ദിനത്തിൽ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറഷന്റെ ആദരവ് പീസ് വാലിക്ക് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചികിത്സക്കൊപ്പം തൊഴിലിലൂടെ ഭിന്നശേഷിക്കാരുടെ പുനരധിവാസം ഉറപ്പുവരുത്തുന്ന പീസ് വാലിയുടെ ശൈലി അനുകരണീയമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. പീസ് വാലി ചെയർമാൻ
പി എം അബൂബക്കർ ആദരവ് ഏറ്റുവാങ്ങി. ഭിന്നശേഷിക്കാരുടെ നേതൃ ശേഷി വികസനം എന്ന വിഷയത്തിൽ പീസ് വാലി ക്ലിനിക്കൽ ഡയറക്ടർ ഡോ ഹേന പ്രഭാഷണം നടത്തി. ചടങ്ങിൽ എ കെ ഡബ്യു ആർ എഫ് ജില്ലാ പ്രസിഡന്റ് പൈലി നെല്ലിമറ്റം , ജില്ലാ ഉപദേശക സമിതി അംഗങ്ങളായ മണി ശർമ്മ , ദിപാമണി ,ഷാമിൽ ശറഫുദ്ധീൻ , വി വൈ ഏബ്രഹാം, പി റ്റി രഘു , എം കെ സുധാകരൻ , മത്തായി വാരപ്പെട്ടി എന്നിവർ പങ്കെടുത്തു. എ കെ ഡബ്യു ആർ എഫ് ജില്ലാ സെക്രട്ടറി കെ ഒ ഗോപാലൻ സ്വാഗതവും , ജില്ലാ ജോയിന്റ് സെക്രട്ടറി റ്റി ഒ പരീത് നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...