Connect with us

Hi, what are you looking for?

CHUTTUVATTOM

വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂണിറ്റ് സമ്മേളനം.

പല്ലാരിമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂണിറ്റ് സമ്മേളനം നടത്തി. അടിവാട് ദേശീയ വായനശാലാ ഹാളിൽ ചേർന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ എ നൗഷാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കവളങ്ങാട് ഏരിയാ സെക്രട്ടറി റാജി വിജയൻ സംഘടനാ റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി മുഹമ്മദ് കാസിം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. നിർധന യുവതിയുടെ വിവാഹത്തിന് സംഘടന നൽകുന്ന വിവാഹധനസഹായം സംസ്ഥാന കമ്മിറ്റിഅംഗം എ എസ് ബാലകൃഷ്ണൻ കൈമാറി. മുൻയൂണിറ്റ് പ്രസിഡന്റ് കെ കെ മൈതീനെ ചടങ്ങിൽ ആദരിച്ചു.

ഏരിയാ പ്രസിഡന്റ് ഒ ഇ അബ്ബാസ്, ഏരിയാ കമ്മിറ്റിഅംഗം കെ എം കരീം, എം എം ബക്കർ, പി എം കബീർ എന്നിവർ പ്രസംഗിച്ചു. എം എൻ ബാലഗോപാലൻ സ്വാഗതവും, ടി എം നൂറുദ്ധീൻ കൃതജ്ഞതയും പറഞ്ഞു. ഭാരവാഹികളായി പി കെ മുഹമ്മദ് (പ്രസിഡന്റ്) മുഹമ്മദ് കാസിം (സെക്രട്ടറി) ടി എം നൂറുദ്ധീൻ (ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...