Connect with us

Hi, what are you looking for?

CHUTTUVATTOM

സി പി ഐ എം പല്ലാരിമംഗലത്ത് കനിവ് ഭവനത്തിന് തറക്കല്ലിട്ടു.

പല്ലാരിമംഗലം : സംസ്ഥാന സമ്മേളതീരുമാനപ്രകാരം ഒരു ലോക്കൽകമ്മിറ്റി പരിധിയിൽ ഭവനരഹിതരായ അർഹതപ്പെട്ട ഒരുകുടുംബത്തിന് വീട്നിർമ്മിച്ചു നൽകുക എന്ന കനിവ് ഭവന പദ്ധതിയിൽപ്പെടുത്തി സി പി ഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി മണിക്കിണറിൽ താമസിക്കുന്ന ചിറക്കണ്ടത്തിൽ സിൽജയുടെ കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ് നിർവ്വഹിച്ചു.  ജില്ലാ കമ്മിറ്റി അംഗം  പി എൻ ബാലകൃഷ്ണൻ, ഏരിയാകമ്മിറ്റി അംഗം കെ ബി മുഹമ്മദ്, ലോക്കൽ സെക്രട്ടറി
എം എം ബക്കർ, ബ്ലോക്പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ് എന്നിവർ ചടങ്ങിൽ സംമ്പന്ധിച്ചു. നിർമ്മാണത്തിലിരിക്കുന്ന ലോക്കൽ കമ്മിറ്റി ആഫീസിന്റെ ഉദ്ഘാടവും കനിവ് ഭവനത്തിന്റെ താക്കോൽദാനവും ഒരുമിച്ച് നടത്തുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...