Connect with us

Hi, what are you looking for?

CHUTTUVATTOM

വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് നടത്തുന്ന സഹനസമരത്തിന് അനുഭാവം പ്രകടിപ്പിച്ച് വനിതദിനത്തില്‍ ധര്‍ണ നടത്തി.

കോതമംഗലം: മഹിള കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് നടത്തുന്ന സഹനസമരത്തിന് അനുഭാവം പ്രകടിപ്പിച്ച് വനിതദിനത്തില്‍ കോതമംഗലം ഗാന്ധി സ്വകയറില്‍ ധര്‍ണ നടത്തി. കെ.പി.സി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജെസി സാജു അധ്യക്ഷയായി. ഭാനുമതി രാജു, ഡയാന നോബി, ചന്ദ്രലേഖ ശശിധരന്‍, ബിന്ദു ശശി, മഞ്ജു തോമസ്, പ്രവീണ ഹരീഷ്, എം.എസ്. എല്‍ദോസ്, എബി എബ്രാഹം, റോയി കെ. പോള്‍, സലീം മംഗലപ്പാറ, മാജോ മാത്യു, നോബ് മാത്യു, റ്റി.കെ. കുമാരി എന്നിവര്‍ പ്രസംഗിച്ചു.

You May Also Like