പൈങ്ങോട്ടൂർ :-ബൈക്കും ബസും തമ്മിൽ കുട്ടിയിച്ചു യുവാവ് മരിച്ചു. പേഴയ്ക്കാപ്പിള്ളി പള്ളിച്ചിറ കിഴക്കേവട്ടംപുത്തൻപുരയിൽ(കോട്ടേപ്പറമ്പിൽ) അബ്ദുൽ ഖാദറിന്റെ മകൻ മുഹമ്മദ് സ്വാലിഹ് കെ.എ (24)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെ പൈങ്ങോട്ടൂർ ടൗണിലായിരുന്നു അപകടം. തൊടുപുഴയിൽ നിന്നും മുള്ളരിങ്ങാടിന് പോവുകയായിരുന്ന സ്വകാര്യ ബസും,സ്വാലിഹ് സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമാർട്ടത്തിനും,കോവിഡ് പരിശോധനകൾക്കും ശേഷം നാളെ പള്ളിച്ചിറങ്ങര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കും.സ്വാലിഹ് മൂവാറ്റുപുഴയിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരൻ ആയിരുന്നു. മാതാവ്:-പരേതയായ:-നബീസ, സഹോദരങ്ങൾ :സുമയ്യ,സൗമി.
