Connect with us

Hi, what are you looking for?

NEWS

ഓക്‌സിജന്‍ കിട്ടാതെ കോവിഡ് രോഗി കോതമംഗലത്ത് മരിച്ചു.

കോതമംഗലം: കോവിഡ് ബാധിച്ച് അത്യാസന്നനിലയിലായ രോഗിയുമായി 3 മണിക്കൂറോളം ഓക്‌സിജന്‍ കിട്ടാതെ അലഞ്ഞു. യഥാസമയം ചികിത്സയും ഓക്‌സിജനും കിട്ടാതെ രോഗി മരിച്ചു. തൃക്കാരിയൂര്‍ ഹൈക്കോര്‍ട്ട് കവല പുളിയ്ക്കല്‍ സുരേന്ദ്രന്‍(65)ആണ് ശനിയാഴ്ച രാവിലെ ഏഴ് മണിയോടുകൂടിയാണ് മരണം സംഭവിച്ചത്.  കോവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ കഴിയുകയായിരുന്ന അദേഹത്തിന് പുലര്‍ച്ചെ 2.30 ഓടെ ശ്വാസതടസം നേരിട്ട് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ കോതമംഗലത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സി.യിലും എത്തിച്ചെങ്കിലും ബെഡ് ഒഴിവില്ലായെന്ന മറുപടിയാണ് ലഭിച്ചത്.

താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദ്യം രോഗിയെ പ്രവേശിപ്പിക്കാന്‍ കൂട്ടാക്കിയില്ല. സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ഓക്‌സിജന്‍ നല്‍കി ഏറെ താമസിയാതെ രോഗി മരിച്ചു.രോഗിയുമായി പോയ മെമ്പറും സേവാഭാരതി വൊളന്റിയാര്‍മാരും കോവിഡ് കണ്‍ട്രോള്‍ റൂമായും ബന്ധപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് മറുപടി ലഭിച്ചത്. ഇതിനിടെ ഒരു മണിക്കൂറോളം രോഗിയുമായി വാഹനത്തില്‍ റോഡില്‍ കാത്തിരിപ്പ് നടത്തേണ്ടതായി വന്നതായും പഞ്ചായത്ത് മെമ്പര്‍ ശോഭ രാധാകൃഷ്ണന്‍ പറഞ്ഞു.

താലൂക്ക് ആശുപത്രിയില്‍ നിന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ ആംബുലന്‍സില്‍ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിനിടെയാണ് രോഗി മരിച്ചതെന്ന് മെമ്പര്‍ പറഞ്ഞു. ഭാര്യ ഗീത.മകള്‍ ആതിര.ശവസംസ്‌കാരം മെമ്പര്‍ ശോഭാ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ സേവാഭാരതി പ്രവര്‍ത്തകരാണ് കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പില്‍ നടത്തി.

 

കോതമംഗലം ടൗണിന്റെ 10 കി.മി. ദൂരപരിധിയിൽ ഫ്രീ ഹോം ഡെലിവറി..!!

വിലനിലവാരം അപ്പപ്പോൾ അറിയുവാൻ ഗ്രൂപ്പിൽ അംഗമാകുക..👇🏻

Follow this link to join my WhatsApp group: https://chat.whatsapp.com/GWd4DfH2bVsIS5NH8zwQI7

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

ACCIDENT

കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10...