കോതമംഗലം: കോവിഡ് ബാധിച്ച് അത്യാസന്നനിലയിലായ രോഗിയുമായി 3 മണിക്കൂറോളം ഓക്സിജന്‍ കിട്ടാതെ അലഞ്ഞു. യഥാസമയം ചികിത്സയും ഓക്സിജനും കിട്ടാതെ രോഗി മരിച്ചു. തൃക്കാരിയൂര്‍ ഹൈക്കോര്‍ട്ട് കവല പുളിയ്ക്കല്‍ സുരേന്ദ്രന്(65)ആണ് ശനിയാഴ്ച രാവിലെ ഏഴ് മണിയോടുകൂടിയാണ് മരണം സംഭവിച്ചത്. കോവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ കഴിയുകയായിരുന്ന അദേഹത്തിന് പുലര്‍ച്ചെ 2.30 ഓടെ ശ്വാസതടസം നേരിട്ട് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ കോതമംഗലത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സി.യിലും എത്തിച്ചെങ്കിലും ബെഡ് ഒഴിവില്ലായെന്ന മറുപടിയാണ് ലഭിച്ചത്.
താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദ്യം രോഗിയെ പ്രവേശിപ്പിക്കാന്‍ കൂട്ടാക്കിയില്ല. സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ഓക്സിജന്‍ നല്കി ഏറെ താമസിയാതെ രോഗി മരിച്ചു.രോഗിയുമായി പോയ മെമ്പറും സേവാഭാരതി വൊളന്റിയാര്മാരും കോവിഡ് കണ്ട്രോള് റൂമായും ബന്ധപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് മറുപടി ലഭിച്ചത്. ഇതിനിടെ ഒരു മണിക്കൂറോളം രോഗിയുമായി വാഹനത്തില്‍ റോഡില്‍ കാത്തിരിപ്പ് നടത്തേണ്ടതായി വന്നതായും പഞ്ചായത്ത് മെമ്പര്‍ ശോഭ രാധാകൃഷ്ണന് പറഞ്ഞു.
താലൂക്ക് ആശുപത്രിയില്‍ നിന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ ആംബുലന്‍സില്‍ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിനിടെയാണ് രോഗി മരിച്ചതെന്ന് മെമ്പര്‍ പറഞ്ഞു. ഭാര്യ ഗീത.മകള്‍ ആതിര.ശവസംസ്കാരം മെമ്പര്‍ ശോഭാ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ സേവാഭാരതി പ്രവര്‍ത്തകരാണ് കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പില്‍ നടത്തി.
കോതമംഗലം ടൗണിന്റെ 10 കി.മി. ദൂരപരിധിയിൽ ഫ്രീ ഹോം ഡെലിവറി..!!
വിലനിലവാരം അപ്പപ്പോൾ അറിയുവാൻ ഗ്രൂപ്പിൽ അംഗമാകുക..👇🏻
Follow this link to join my WhatsApp group: https://chat.whatsapp.com/GWd4DfH2bVsIS5NH8zwQI7