Connect with us

Hi, what are you looking for?

CHUTTUVATTOM

കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്ത് ഒറ്റയാന്‍: നാട്ടുകാരും യാത്രക്കാരും ഭീതിയില്‍

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്ത് ഒറ്റയാന്‍. നാട്ടുകാരും യാത്രക്കാരും ഭീതിയില്‍. കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയില്‍ നേര്യമംഗലത്ത് കാട്ടാനകള്‍ ഇറങ്ങുന്നത് പതിവായതാണ് മൂന്നാറിലേക്കുള്ളള വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാക്കിയിരിക്കുന്നത്. കാട്ടാനകള്‍ നേര്യമംഗലത്ത് പട്ടാപ്പകല്‍ ദേശീയ പാതയിലെത്തിലെത്തി ഗതാഗതം തടസപ്പെടുന്നത് പതിവായിരിക്കുകയാണ്.

ഇന്നലെ നേര്യമംഗലം പാലത്തിന് സമീപമുളള ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിലാണ് ഒറ്റയാന്‍ മണിക്കൂറുകളോളം തമ്പടിച്ചു നാട്ടുകാരെയും യാത്രക്കാരെയും ഭീതിയിലാക്കിയത്. കൊച്ചി ധനുഷ്‌ക്കോടി ദേശീയ പാതയില്‍ വാഹന ഗതാഗതം ഭാഗീകമായി തടസ്സപ്പെടുകയും ചെയ്തിരുന്നു.

ഏത് നിമിഷവും നേര്യമംഗലം ടൗണില്‍ കാട്ടാനകള്‍ പകല്‍ ഇറങ്ങുവാനുള്ള സാധ്യതകള്‍ കൂടി വരികയാണ്. ദേശീയ പാതയിലൂടെ മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികളും നാട്ടുകാര്‍ക്കും കാട്ടാന ഭീഷണിയാകുന്ന സാഹചര്യത്തില്‍ ഇവ ഇറങ്ങി വരുന്ന ഭാഗങ്ങളില്‍ സോളാര്‍ ഫെന്‍സിഗ് ഉള്‍പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കി പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

 

You May Also Like

CHUTTUVATTOM

കോതമംഗലം: ലൈഫ് ഭവന പദ്ധതിയിലേക്ക് അടിയന്തരമായി പുതിയ അപേക്ഷ ക്ഷണിക്കണമെന്നും, ഭൂമിയുള്ള ഭവനരഹിതര്‍ക്കുള്ള ധനസഹായം നാല് ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷമായി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോതമംഗലം നഗരസഭ കൗണ്‍സിലര്‍ ഷിബു കുര്യാക്കോസ് മുഖ്യമന്ത്രി...

CHUTTUVATTOM

കോതമംഗലം: കുടുംബത്തിന് നെടുംതൂണായി നില്‍ക്കേണ്ടവരെല്ലാം കിടപ്പു രോഗികളായി മാറിയതോടെ ദുരിതത്തിലായിരിക്കുകയാണ് ഒരു കുടുംബം. കീരംപാറ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ താമസിക്കുന്ന പുന്നേക്കാട് സ്വദേശി മംഗലത്ത് സജി കുര്യാക്കോസ് (54), ഭാര്യ മിനി ചാക്കോ,...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് റോഡരികില്‍ വളര്‍ന്നു നിന്ന കഞ്ചാവ് ചെടി എക്‌സൈസ് സംഘം പിടിച്ചെടുത്തു. കോഴിപ്പിള്ളി – തങ്കളം ബൈപ്പാസ് റോഡില്‍ നിന്ന് അമ്പലപ്പറമ്പിനു പോകുന്ന ലിങ്ക് റോഡില്‍ നിന്നാണ് 52 സെ.മീനീളമുള്ള കഞ്ചാവ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെ രൂപീകരണത്തിന് ശേഷം അവതരിപ്പിക്കപ്പെട്ട ബജറ്റുകളില്‍ ബഹുഭൂരിപക്ഷത്തിലും ഇടം നേടിയ പദ്ധതിയാണ് നഗരസഭ ടൗണ്‍ ഹാള്‍. അതുപോലെ തന്നെയാണ് സ്റ്റേഡിയം പദ്ധതിയും. ബജറ്റ് തയ്യാറാക്കുന്നവര്‍ കണ്ണടച്ച് ടൗണ്‍ ഹാളും വകയിരുത്തിയ...

Business

കോതമംഗലം: തൃക്കാരിയൂരില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ ദിവസങ്ങള്‍ക്ക് മുമ്പ് അമീബിക് മസ്തിഷ്ക ജ്വരംമൂലം മരണമടഞ്ഞ സംഭവത്തിൽ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിനായിട്ടില്ല. സ്ത്രീ വീടിന് സമീപമുള്ള ഒരു തോട്ടില്‍ മുഖംകഴുകിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ...

ACCIDENT

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് ജീവനക്കാരി വീട്ടുമുറ്റത്തെ ഇരുമ്പ് തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റു മരിച്ചു.പരീക്കണ്ണി കുളമ്പക്കര പരേതനായ അയ്യപ്പൻ്റെ ഭാര്യ തങ്കമ്മ (73) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴോടെ വീട്ടിൽ മുറ്റമടിക്കുമ്പോഴാണു അപകടം....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. കോതമംഗലം കോണ്‍ഗ്രസ് ഓഫീസില്‍ കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മറ്റികള്‍ സംയുക്തമായി നടത്തിയ ദിനാചരണം കെ.പി.സി.സി അംഗം എ.ജി....

CHUTTUVATTOM

കോതമംഗലം: കായികകേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്ത് വാഗ്ദാനം ചെയ്യപ്പെട്ട അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മാണം മുടങ്ങിയിട്ട് 15 വര്‍ഷമാകുന്നു. ചേലാട്ടിലെ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് ഗ്രൗണ്ടും പിണ്ടിമന പഞ്ചായത്ത് ഏറ്റെടുത്ത് നല്‍കേണ്ട ഭൂമിയുമുള്‍പ്പെടെ 8...

CHUTTUVATTOM

കോതമംഗലം: എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ആദ്യ നിവേദനമായി പഴയ ആലുവ – മൂന്നാർ രാജപാത തുറന്നുകൊടുക്കണമെന്ന ആവശ്യവുമായി ഷിബു തെക്കുംപുറം മുഖ്യമന്ത്രി വി . ഡി . സതീശനെയും വനവകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ ജനവിശ്വാസം ഏറ്റുവാങ്ങി യുഡിഎഫ് നേതാവും ജില്ലാ കൺവീനറുമായ ഷിബു തെക്കുംപുറം ഇന്ന് നിയമസഭയിൽ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ പ്രോടേം സ്പീക്കർ ജി. സുധാകരൻ...

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി വിക്ടറി ലൈബ്രറി ആന്റ് റൂമില്‍ നടന്ന വായനകളരി സമാപിച്ചു. സമാപന സമ്മേളനം കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വായനകളരിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ ലൈബ്രറി...

CHUTTUVATTOM

കോതമംഗലം: തമിഴ്‌നാട് മാതൃകയില്‍ കേരളത്തിലെ മദ്യശാലകളുടെ ദൂരപരിധി ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, പൊതുശ്മശാനങ്ങള്‍ എന്നിവയില്‍ നിന്നും 200 മീറ്ററായി പുനഃസ്ഥാപിക്കണമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം രൂപത നേതൃത്വസംഗമം സംസ്ഥാന ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. കത്തീഡ്രല്‍...

error: Content is protected !!