Connect with us

Hi, what are you looking for?

CHUTTUVATTOM

മൂവാറ്റുപുഴയില്‍ സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പിലാക്കാന്‍ ടാബ് ചലഞ്ചുമായി എല്‍ദോ എബ്രഹാം എം.എല്‍.എ

മൂവാറ്റുപുഴ: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍, ടാബ് അടക്കം ഇല്ലാതെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ടാബ് ലറ്റ് ചലഞ്ചുമായി എല്‍ദോ എബ്രഹാം എം.എല്‍.എ. മണ്ഡലത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാ ദീപ്തി പദ്ധതിപ്രകാരം നിര്‍ദ്ധനരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനമൊരുങ്ങുന്നതിന് ടാബ് ലറ്റുകള്‍ എത്തിച്ച് നല്‍കുന്നതാണ് പദ്ധതി.

വിവിധ രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ സംഘടനകള്‍, സഹകരണ ബാങ്കുകള്‍, വിക്തികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് പ്രസിഡന്റ്മാര്‍, ജനപ്രതിനിധികള്‍, എ.ഇ.ഒ, ബി.പി.ഒ, പഞ്ചായത്തിലെ ഹെഡ്മാസ്റ്റര്‍മാര്‍ എന്നിവരുടെ യോഗങ്ങള്‍ നടന്ന് വരികയാണ്. മണ്ഡലത്തില്‍ താമസക്കാരായ ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത മുഴുവന്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കും പഠനമൊരുക്കുന്ന പദ്ധതിയില്‍ അതാത് പ്രദേശങ്ങളിലെ ഹെഡ്മാസ്റ്റര്‍മാരാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നത്. ഇവര്‍ നിര്‍ദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതി പ്രകാരം ടാബ് എത്തിച്ച് നല്‍കും.

മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ 400-ഓളം വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ സൗകര്യമില്ലാത്തത്.മൂവാറ്റുപുഴ നഗരസഭയിലും 11 പഞ്ചായത്തുകളിലുമായി നടപ്പിലാക്കുന്ന ടാബ് ചലഞ്ച് പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ നഗരസഭ, പായിപ്ര, വാളകം, ആരക്കുഴ, ആയവന, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, ആവോലി എന്നിവിടങ്ങളിലെ ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെയും യോഗം പൂര്‍ത്തിയായി. അടുത്ത ദിവസങ്ങളില്‍ മറ്റ് പഞ്ചായത്തുകളിലെ യോഗങ്ങളും പൂര്‍ത്തിയാക്കി പദ്ധതി നടപ്പിലാക്കുമെന്നും പദ്ധതിക്കായി എം.എല്‍.എ ഫണ്ട് വിനിയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.

പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ, വിദ്യാദീപ്തി കണ്‍വീനര്‍ എന്‍.അരുണ്‍, എ.ഇ.ഒമാരായ എ.സി.മനു, ആര്‍.ജയ, ബി.പി.ഒമാരായ എന്‍.ജി. രമാദേവി, ബിജു, അധ്യാപകപ്രതിനിധികളായ സി.എന്‍.കുഞ്ഞുമോള്‍, ബിജോയ് എന്നിവര്‍ സംമ്പന്ധിച്ചു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...

CRIME

മുവാറ്റുപുഴ : മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ. മുവാറ്റുപുഴ മുടവൂർ തുരിശ്കോളനിക്ക് സമീപം ആനകുത്തിയിൽ ഭാസ്കരൻ (80) ആണ് വളർത്ത് മകന്‍റെ മർദനത്തെ തുടർന്ന് മരിച്ചത്. കേസ് രജിസ്റ്റർ...

CRIME

മുവാറ്റുപുഴ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം കുഴൂർ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയിൽ വീട്ടിൽ മനു (23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ...

CRIME

മുവാറ്റുപുഴ : മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ. മുവാറ്റുപുഴ റാക്കാട് മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ മഴുവനൂർ മംഗലത്തുനട ഭാഗത്ത്‌ വാരിക്കാട്ടിൽ വീട്ടിൽ ഷിജു രാജപ്പൻ (42), വെങ്ങോല ചിറപ്പുള്ളി വീട്ടിൽ താഹിർ...

CRIME

മുവാറ്റുപുഴ : തൃക്കളത്തൂർ പള്ളിക്കാവിൽ ശീവേലി തിടമ്പും മറ്റും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ആസ്സാം നാഗോൺ ജില്ലയിൽ ഡിംഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സാദിക്കുൽ ഇസ്ലാം (26) നെയാണ് മുവാറ്റുപുഴ പോലീസ്...

CRIME

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പായിപ്ര പഞ്ചായത്ത് ഓവർസിയർ സൂരജ് പി.ടിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പായിപ്ര സ്വദേശിയിൽ നിന്നും ബിൽഡിംഗ് പെർമിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്...

CRIME

മുവാറ്റുപുഴ : വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ . പായിപ്ര പോയാലി മലഭാഗത്ത് കാനപറമ്പിൽ വീട്ടിൽ മുഹമ്മദ് സുബൈർ (22)നെയാണ് മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ മാഹിൻ...

CHUTTUVATTOM

മുവാറ്റുപുഴ : സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക്. കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് ആണ് ലോട്ടറി അടിച്ച പരിഭ്രാന്തിയിൽ...

ACCIDENT

മുവാറ്റുപുഴ : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ 9.30ഓടെ കായനാട് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് സൗത്ത് മാറാടി പുളിയാനിക്കാട്ട് സുജിത്ത് പി. ഏലിയാസ് (36) മരിച്ചത്. മാറാടിയില്‍ നിന്നും...

error: Content is protected !!