Connect with us

Hi, what are you looking for?

CRIME

പഴയ തുണികളെടുക്കാൻ വന്ന് വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് പിടിയിൽ

പെരുമ്പാവൂർ : പീച്ചാനിക്കാട് പഴയ തുണികളെടുക്കാൻ വന്ന് വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് പിടിയിൽ . പെരുമ്പാവൂർ പള്ളിക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗലൂരു സ്വദേശി പ്രതാപ് (26) നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. കഴിഞ്ഞ് 5 ന് ഉച്ചയ്ക്കാണ് സംഭവം. പഴയ തുണിയുണ്ടോ എന്ന് അന്വേഷിച്ചെത്തിയ ഇയാൾ വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പഴയ തുണികൾ വാങ്ങി ഡ്രൈക്ലീൻ ചെയ്ത് വിൽപ്പന നടത്തുകയാണ് ഇയാൾ ചെയ്യുന്നത്. വർഷങ്ങളായി കുടുംബാംഗങ്ങളൊത്ത് കേരളത്തിലാണ് താമസം. ഇയാൾ പൊട്ടിച്ചെടുത്ത മാല പെരുമ്പാവൂരിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചിരിക്കുകയായിരുന്നു. ഇത് കണ്ടെടുത്തു. പ്രതാപ് സഞ്ചരിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു.

ഇൻസ്പെക്ടർ പി.എം ബൈജു , എസ്.ഐ എൽദോ കെ പോൾ, എ.എസ്.ഐ ഫ്രാൻസിസ് , എസ്.സി.പി.ഒ മാരായ മിഥുൻ, അജിത്, ഷൈജു അഗസ്റ്റിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതുപോലെയുള്ള കാര്യങ്ങളുമായി വീടുകളിലെത്തുന്ന അപരിചിതരെ സൂക്ഷിക്കണമെന്ന് പോലീസ് അറിയിച്ചു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...