കോതമംഗലം: മാതൃവേദി കോതമംഗലം രൂപത കലോത്സവം സമാപിച്ചു. കോതമംഗലം രൂപതയിലെ പതിനാല് ഫൊറോനകളിൽ നിന്നുമായി മുന്നോറോളം മാതാക്കൾ പങ്കെടുത്ത ടാലന്റ് ഫെസ്റ്റ് 2026 നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ രൂപത ഡയറക്ടർ ആന്റണി പുത്തൻകുളം ഉദ്ഘാടനം ചെയ്തു.
5 വേദികളിലായി നടന്ന മത്സരത്തിൽ വാഴക്കുളം 56 പോയിന്റോടു കൂടി ചാമ്പ്യന്മാരായി.43 പോയിന്റോടെ കരിമണ്ണൂ രും 40 പോയിന്റ് നേടി വെളിയച്ചാൽഫോറോനയും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കലോത്സവത്തിന് രൂപത ആനിമേറ്റർ സി.ആനി തെരേസ,പ്രസിഡണ്ട് ജൻസി മാത്യു,സെലിൻ ലൂയിസ്,ജൂഡി ഡാലു,പ്രീത ജോണിച്ചൻ,സിജിജോമി, മിനി ജോസ് എന്നിവർ നേതൃത്വം നൽകി.
























































