Connect with us

Hi, what are you looking for?

CRIME

ന്യൂജൻ മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ നൈജീരിയക്കാരൻ അറസ്റ്റിൽ.

പെരുമ്പാവൂർ: ന്യൂജൻ മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ നൈജീരിയക്കാരൻ അറസ്റ്റിൽ. നൈജീരിയൻ പൗരനായ റെമിജുസ് (38) നെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. ദിവസങ്ങൾ നീണ്ട ഓപ്പറേഷനൊടുവിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീം ബാംഗ്ലൂർ മേദനഹള്ളിയിലെ ഫ്ലാറ്റ് വളഞ്ഞാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് എം.ഡി.എം.എ പോലുള്ള മയക്ക് മരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. കഴിഞ്ഞ നവംബറിൽ 168 ഗ്രാം എം.ഡി.എം.എ യുമായി നാല് യുവാക്കളെ നെടുമ്പാശേരി കരിയാട് നിന്ന് പോലീസ് പിടികൂടിയിരുന്നു.

ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്ന വഴിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഇതിന്‍റെ അന്വേഷണമാണ് നൈജീരിയൻ പൗരനിലേക്ക് എത്തിയത്. നാലംഘ സംഘത്തിന് മയക്കുമരുന്ന് നൽകിയത് ഇയാളാണ്. 2016 ൽ ആണ് റെമിജുസ് മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തിയത്. വിസ പുതുക്കി നൽകാത്തതിനാൽ അനധികൃതമായി ബാംഗ്ലൂരിൽ തങ്ങുകയായിരുന്നു. ഇതിനിടയിൽ സ്റ്റുഡന്‍റ് വിസയിൽ ഭാര്യയും നാട്ടിലെത്തി. മയക്കുമരുന്ന് ആവശ്യക്കാർ ബാംഗ്ലൂരിൽ ഇയാളെ തേടിയെത്തുകയാണ് പതിവ്. സ്ഥലം പലവട്ടം മാറ്റി പറഞ്ഞ് ഒടുവിൽ കിലോമീറ്ററുകൾ അകലെയെത്തിച്ചാണ് വിൽപ്പന. ഹെൽമറ്റ് വച്ച് ബൈക്കിലെത്തിയാണ് സാധനം കൈമാറുന്നത്. പണമിടപാട് നേരിട്ടാണ്. രണ്ടു പ്രാവശ്യം പിടികൂടാൻ പോലീസ് ബാംഗ്ലൂരിലെത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. 2017 ൽ മയക്കുമരുന്ന് കേസിൽ ഇയാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

എസ്.എച്ച്.ഒ പി.എം ബൈജു , എസ്.ഐ അനീഷ് കെ.ദാസ്, എസ്.സി.പി. ഒമാരായ റോണി അഗസ്റ്റിൻ, അജിത് കുമാർ, മിഥുൻ എന്നിവരും ടീമിലുണ്ടായിരുന്നു. എസ്.പി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ ആലുവ ഡി.വൈ.എസ്.പി പി.കെ ശിവൻ കുട്ടി, സി.ഐ പി.എം ബൈജു , എസ്.ഐമാരായ ടി.എം,സൂഫി , അനീഷ്.കെ.ദാസ് എന്നിവരടങ്ങുന്ന ടീമിനാണ് അന്വേഷണ ചുമതല. ഇയാളുടെയും കൂട്ടരുമായും ഇടപാടുകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും, കൂടതൽ അറസ്റ്റ് ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...