Connect with us

Hi, what are you looking for?

NEWS

20 മരങ്ങൾ മുറിച്ചതിന് നേര്യമംഗലത്ത് അഞ്ച് പേർ അറസ്റ്റിൽ

കോതമംഗലം : കൈവശ വന ഭൂമിയിൽ നിന്ന് 20 മരങ്ങൾ മുറിച്ചതിന് നേര്യമംഗലത്ത് അഞ്ച് പേർ അറസ്റ്റിൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

നേര്യമംഗലം റേഞ്ചിലെ വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുളമാൻകുഴി കോളനിയിലെ കൈവശ വന ഭൂമിയിൽ നിന്നാണ് മരങ്ങൾ മുറിച്ചത്. 3 ഓട്ടോറിക്ഷകളും, ഒരു കാറും കസ്റ്റഡിയിലെടുത്തു.നാല് പേരെക്കൂടി പിടികൂടാനുണ്ട്.

കുളമാൻകുഴി സ്വദേശികളായ ഗോപി ,കർണ്ണൻ, സുതൻ, വാളറ സ്വദേശി ക്ലീറ്റസ് ,പത്താം മൈൽ സ്വദേശി ലിജോ ജോസ് എന്നിവരെയാണ് നേര്യമംഗലം റേഞ്ച് ഓഫീസർ SL സുനിലാലിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സിജി മുഹമ്മദ്, ജയദാസ് ,മധു, ലാലു, അബ്ദുൾ കരിം, നോബിൾ, രാജീവ്, ദീപ്തി, ജ്യോതി ലക്ഷമി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...