Connect with us

Hi, what are you looking for?

NEWS

ഫാദർ ജോണിന്റെ അകാല വിയോഗത്തിൽ നടുങ്ങി കോതമംഗലം രൂപത വിശ്വാസികൾ

കോതമംഗലം: നേര്യമംഗലത്തിന് സമീപം വഞ്ചി മറിഞ്ഞ് കോതമംഗലം രൂപതാംഗമായ യുവ വൈദീകൻ മരിച്ചു. ട്രിച്ചി സെന്റ് ജോസഫ് കോളജ് എംഫിൽ വിദ്യാർത്ഥി മുവാറ്റുപുഴ രണ്ടാർ പടിഞ്ഞാട്ടുവയലിൽ  ഫാ.ജോൺ (33) ആണ് മരിച്ചത് . ഇന്നലെ വൈകുന്നേരം 6.30 ഓടെ ആവോലിച്ചാലിന് സമീപം പെരിയാറിലായിരുന്നു അപകടം. ആവോലിച്ചാൽ കടവിൽ നിന്നും അൽപ്പദൂരം നീങ്ങിയപ്പോഴേക്കുമായിരുന്നു തടികൊണ്ടുള്ള വഞ്ചി ഉലഞ്ഞ് മറിഞ്ഞത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വൈദികർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു.

പുഴയിൽ സമിപത്തുണ്ടായിരുന്ന മറ്റൊരു വഞ്ചി ഉടൻ തുഴഞ്ഞെത്തി അപകടത്തിൽപ്പെട്ട മൂവരെയും കരക്കെത്തിച്ചെങ്കിലും ഫാ.ജോണിന്റെ ജിവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ഇഞ്ചത്തൊട്ടി പള്ളി വികാരി ഫാ.ജെയിംസ് ചൂരത്തൊട്ടി, മലയിഞ്ചി സെൻറ് തോമസ് പളളി വികാരി ഫാ.ആൻറണി മാളിയേക്കൽ എന്നിവരെയും കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മ്യതദേഹം ധർമ്മഗിരി ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. മൂവാറ്റുപുഴ രണ്ടാർ പടിഞ്ഞാറ്റുവയലിൽ പരേതനായ റിട്ട. പോലീസ് ഓഫീസർ ജേക്കബ് – റിട്ടയേർഡ് അധ്യാപിക റോസിലി ദമ്പതികളുടെ മകനാണ് . ഏക സഹോദരൻ സോബിൻ.സോബിന്റെ ഭാര്യ ആർച്ച.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...

CRIME

കോതമംഗലം : യുവതിയെ എയർ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നേര്യമംഗലം തലക്കോട് പുത്തൻകുരിശ് ഭാഗത്ത് മലയൻക്കുന്നേൽ വീട്ടിൽ രാഹുൽ ജയൻ (26) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്....