Connect with us

Hi, what are you looking for?

ACCIDENT

കുടുംബ പ്രശ്നങ്ങളെ തുടർന്ന് യുവാവ് നെല്ലിമറ്റത്ത് തീ കൊളുത്തി മരിച്ചു.

കാവളങ്ങാട് : നെല്ലിമറ്റത്ത് പട്ടാപ്പകൽ വിവാഹിതനായ യുവാവ് ഭാര്യ വീടിനു മുന്നിലെ സിറ്റൗട്ടിൽ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. ഇടുക്കി കൊന്നത്തടി സ്വദേശി ബിനു (35) ആണ് മരിച്ചത്. ഭാര്യയും മകനും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന കോളനി പടി കണ്ണാടിക്കോട് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വാട വീട്ടിൽ വച്ച് ഇന്ന് ഉച്ചയോടെയാണ്. സംഭവം. സംഭവത്തെക്കുറിച്ച് ഊന്നുകൽ പോലീസ് പറയുന്നത്. ബിനുവും ഭാര്യ ശരണ്യയുടേയും പ്രേമ വിവാഹമായിരുന്നു. ഇടുക്കി കൊന്നത്തടി മുക്കുടി വലിയവാഴയിൽ വീട്ടിൽ വിശ്വഭരന്റെ മകൻ ബിനുവും ശരണ്യയുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് 10 വർഷത്തോളമാകുന്നു. ഇതിൽ എട്ട് വയസ്സുള്ള ഒരു മകനുണ്ട്.

കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും പിണക്കത്തിലായിരുന്നു. ബിനുവിന് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് അകലാൻ കാരണമെന്ന് പറയുന്നു. ഇതേ തുടർന്ന് ശരണ്യയും മകനും ശരണ്യയുടെ പിതാവിനൊപ്പം നെല്ലിമറ്റത്ത് വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. ശരണ്യ കുറച്ച് നാളുകായി വിദേശത്ത് ജോലി ചെയ്ത് വരുകയായിരുന്നു. തന്റെ മകനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പലപ്പോഴും ശരണ്യയുമായി ഫോണിലും മറ്റും തർക്കവും വഴക്കും നിലനിന്നിരുന്നു. എന്നാൽ ഇന്നലെ ശരണ്യ വിദേശത്ത് നിന്ന് നാട്ടിലെത്തിയത് മനസ്സിലാക്കിയ ബിനു ശരണ്യയെ കാണാൻ പല പ്രാവശ്യം ശ്രമിച്ചിരുന്നു. ഇതിൻ പ്രകാരം ഇന്ന് നെല്ലിമറ്റത്ത് ഉണ്ടാകുമെന്ന നിഗമനത്തിൽ ബിനു വാടക വീട്ടിൽ ഉച്ചയോടെയെത്തുകയും ആരേയും വീട്ടിൽ കാണാതെ വന്നതോടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതായും പോലീസ് പറയുന്നു. തുടർന്ന് കയ്യിൽ കരുതിയിരുന്ന വേഗത്തിൽ തീപടരുന്ന ദ്രാവകം ദേഹത്തൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം. തീയാളുന്നതിനിടയിൽ ജനൽ ചില്ലുകൾ പൊട്ടിത്തകർന്നിട്ടുണ്ട്. ശരീരം പൂർണ്ണമായി കത്തി പൊള്ളലേറ്റ നിലയിലാണ്. ഊന്നുകൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് പോസ്റ്റ് മാർട്ടത്തിനായി നൽകി.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...