കോതമംഗലം : നെല്ലിക്കുഴി 314 – ൽ 15 ആം വാർഡിൽ സ്ഥാപിച്ചിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീറിന്റേയും, വാർഡ് മെമ്പർ MV റെജിയുടെയും ഫ്ലക്സുകളാണ് ഇന്നലെ അർദ്ധരാത്രിയിൽ നശിപ്പിച്ചത്. ഒരുപറ്റം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് രാത്രികാലങ്ങളിൽ ഈ പ്രദേശത്ത് ഉണ്ടാകുന്നത്. അത്തരം ആളുകളാണ് രാത്രിയുടെ മറവിൽ ഫ്ലക്സുകൾ നശിപ്പിച്ച് നാട്ടിൽ രാഷ്ട്രീയ വൈരാഗ്യങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് എന്ന് എം.വി. റെജി പറഞ്ഞു. ഫ്ലക്സുകൾ നശിപ്പിച്ചവർക്കെതിരെ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചതായി മെമ്പർ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെ ചെറുവട്ടൂർ ഡിവിഷനിൽ നാളിതുവരെ കാണാത്ത രീതിയിലുള്ള വികസന പദ്ധതികൾ കൊണ്ടുവരുന്നതിലുള്ള അസ്വസ്ഥതയാണ് ഇത്തരം പ്രവർത്തികൾ നടത്താൻ അവരെ പ്രേരിപ്പിക്കുന്നത് അത്തരം സാമൂഹ്യ ദ്രോഹികളെ കണ്ടെത്തി ശിക്ഷ വാങ്ങി കൊടുക്കാനുള്ള നടപടി കോതമംഗലം പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ ആവശ്യപ്പെട്ടു.