Connect with us

Hi, what are you looking for?

CHUTTUVATTOM

നെല്ലിക്കുഴി പഞ്ചായത്തിലെ ഫ്ലാറ്റ് അഴിമതി കോൺഗ്രസ് പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

കോതമംഗലം : തൃക്കാരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ്ണാ സമരം സംഘടിപ്പിച്ചത്. നെല്ലിക്കുഴി പഞ്ചായത്ത്‌ ഏഴാം വാർഡിൽ നിയമങ്ങൾ കാറ്റിൽ പറത്തി പണിതുയർത്തിയ ഒൻപതു നില ആഡംബര ഫ്ലാറ്റിന് ലക്ഷങ്ങൾ കോഴ വാങ്ങി ബിൽഡിംഗ് നമ്പർ ഇട്ടു നൽകിയ പഞ്ചായത്ത്‌ സെക്രട്ടറിക്കെതിരെയും, പ്രസിഡന്റിനെതിരെയും,
BJP യുടെ വാർഡ് മെമ്പർക്കെതിരെയും വിജിലൻസ് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് സമരം സംഘടിപ്പിച്ചത്.

തൃക്കാരിയൂർ മണ്ഡലം പ്രസിഡന്റ് എം എം പ്രവീൺ അദ്ധ്യക്ഷനായി UDF പാർലമെന്ററി ലീഡർ ശ്രീ. എം വി റെജി ഉദ്ഘാടനം ചെയ്ത യോഗത്തിൽ ശ്രീമതി. ചന്ദ്രലേഖ ശശിധരൻ സ്വാഗതം ആശംസിച്ചു. അലി പടിഞ്ഞാറേച്ചാലിൽ, പരീത് പട്ടമ്മാവുടി, പി.പി.തങ്കപ്പൻ, സത്താർ വട്ടക്കുടി, അജീബ് ഇരമല്ലൂർ, സുരേഷ് ആലപ്പാട്ട് എന്നിവർ സംസാരിച്ചു വിജിത്ത് വിജയൻ, രാഹുൽ പാലക്കു ന്നേൽ, ശശിധരൻ, ഗോപിനാഥൻ, പോൾസൺ, ഇബ്രാഹിം എടയാലി, സരസ പൗലോസ്, അനീസ് പുളിക്കൻ, കൃഷ്ണകുമാർ, പൗലോസ്, ജയിംസ്, സി.പി. കുഞ്ഞ് എന്നിവർ ധർണ്ണാ സമരത്തിൽ പങ്കാളികളായി.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

error: Content is protected !!