കോതമംഗലം : എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച കമ്പനിപ്പടി – വളവുകുഴി റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലിസി ജോസഫ്,അനു വിജയനാഥ്,വാർഡ് മെമ്പർ എസ് എം അലിയാർ,ഗ്രാമപഞ്ചായത്തംഗം ലാലി ജോയി എന്നിവർ പ്രസംഗിച്ചു.പിണ്ടിമന – നെല്ലിക്കുഴി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തെ ഈ റോഡ് വളരെ ശോച്യാവസ്ഥയിലായിരുന്നു.റോഡ് സഞ്ചാര യോഗ്യമാക്കിയതിന്റെ വലിയ ആഹ്ലാദത്തിലായിരുന്നു പ്രദേശവാസികൾ.