Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തെ നാലാമത്തെ കോവിഡ് മരണം; ചികിത്സയിലിരുന്ന നെല്ലിക്കുഴി സ്വദേശി മരണപ്പെട്ടു.

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിൽ ആദ്യ കോവിഡ് മരണം. നെല്ലിക്കുഴി 13-ാം വാർഡിൽ മൂശാരിക്കുടി മൊയ്തുവാണ് (60) കോവിഡ് ചികിൽസയിലിരിക്കെ മരണപ്പെട്ടത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ഓടെ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു മരണം. രണ്ടാഴ്ചയോളമായി വിവിധങ്ങളായ ശാരീരിക ബുദ്ധിമുട്ടുകളായി ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിലായിരുന്നു. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയുള്ള ജീവനു വേണ്ടിയുള്ള പൊരുതൽ ഒടുവിൽ വിഫലമാക്കുകയായിരുന്നു. രോഗിയുടെ നില ഇന്നുച്ചയോടെ തീരെ വഷളായി മരണം സംഭവിക്കുകയായിരുന്നു. മാസങ്ങളായിചില ശാരീരിക ആസ്വാസ്ഥ്യങ്ങൾ ഉള്ളതിനാൽ വീട്ടിൽ തന്നെ കഴിച്ചുകൂട്ടിയിരുന്നയാളാണ്. എന്നാൽ, ഇതിനിടെ മൽസ്യ വ്യാപാരിയായ മകനിൽ നിന്നും കോവിഡ് ബാധിച്ചതായാണ് നിഗമനം. മൊയ്തുവിൻ്റെ ഖബറടക്കം രാത്രി 9 മണിയോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നെല്ലിക്കുഴി കമ്പനിപ്പടിയിലുള്ള നെല്ലിക്കുന്നത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

You May Also Like