Connect with us

Hi, what are you looking for?

CRIME

നെല്ലിക്കുഴിയിലെ സൂപ്പർ മാർക്കറ്റ് കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ.

നെല്ലിക്കുഴി: സൂപ്പർ മാർക്കറ്റ് കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം കവലയിൽ തേലക്കാട്ട് വീട്ടിൽ ഷാജഹാൻ (45) ആണ് കോതമംഗലം പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാസം നെല്ലിക്കുഴിയിലെ സൂപ്പർ മാർക്കറ്റിന്‍റെ ഷട്ടർ കുത്തി തുറന്ന് കൗണ്ടറിൽ ഉണ്ടായിരുന്ന പണം മോഷ്ടിച്ചെടുക്കുകയായിരുന്നു. തുടർന്ന് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പെരുമ്പാവൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഷാജഹാൻ. മോഷണ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ മാസം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഉടനെയാണ് നെല്ലിക്കുഴിയിൽ മോഷണം നടത്തിയത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനീഷ് ജോയ്, എസ്.ഐ മാരായ കെ.എസ്.ഹരിപ്രസാദ്, അജി, എ.എസ്.ഐ മാരായ കെ.എം.സലിം. എം.എം.റജി, എസ്.സി.പി.ഒ മാരായ റ്റി.ആർ.ശ്രീജിത്ത്, നിജാസ്, നിഷാന്ത് കുമാർ, നിയാസ് മീരാൻ എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...