Connect with us

Hi, what are you looking for?

CRIME

പോലീസ് ഉദ്യോഗസ്ഥരെ നായയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തയാൾ അറസ്റ്റിൽ.

മുവാറ്റുപുഴ : പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച പ്രതി അറസ്റ്റിൽ. പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപെടുത്തുകയും പോലീസ് വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. മുവാറ്റുപുഴ, തൃക്കളത്തൂർ തേരാപ്പാറ ജംഗ്ഷൻ ഭാഗത്തു മാടകയിൽ വീട്ടിൽ ബിജി (52)യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കളത്തൂർ പള്ളിതാഴത്തെ വീട്ടിൽ ഭാര്യയെയും മകനെയും അക്രമിക്കുനതായി വീട്ടുകാർ പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചപ്രകാരം സ്ഥലത്ത് എത്തിയ പോലീസ് പാർട്ടിയെ വീട്ടിലെ നായയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിക്കുകയും കൈയേറ്റം ചെയ്യുകയുമുണ്ടായി.

അസഭ്യം പറഞ്ഞ്, പോലീസ് വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്തു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ മുവാറ്റുപുഴ ഇൻസ്പെക്ടർ സി.ജെ. മാർട്ടിൻ , എസ്.ഐ എം സൈദ്, എഎസ്ഐ പി.എസ്.ജോജി , സീനിയർ സിപിഒ സുരേഷ് ചന്ദ്രൻ എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്‌തത് .

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...

error: Content is protected !!