Connect with us

Hi, what are you looking for?

CRIME

മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.

മുവാറ്റുപുഴ : മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ. മുവാറ്റുപുഴ റാക്കാട് മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ മഴുവനൂർ മംഗലത്തുനട ഭാഗത്ത്‌ വാരിക്കാട്ടിൽ വീട്ടിൽ ഷിജു രാജപ്പൻ (42), വെങ്ങോല ചിറപ്പുള്ളി വീട്ടിൽ താഹിർ പരീത് (34), ഐരാപുരം ഏറ്റകുടി വീട്ടിൽ ജോൺസൻ മത്തായി (34) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്.റാക്കാട് ഭാഗത്ത്‌ അർദ്ധരാത്രിയിൽ കാറിൽ എത്തിയശേഷം മലഞ്ചരക്ക് കട കുത്തിതുറന്ന് 60 കിലോയോളം കുരുമുളക്, 20 കിലോയോളം ജാതിക്ക അഞ്ചു കിലോയോളം ജാതിപത്രി എന്നിവയാണ് മോഷ്ടിച്ചത്. ഷിജുവിനും ജോൺസണും ചാലക്കുടി,വാഴകുളം, കല്ലൂർക്കാട്, പുത്തൻകുരിശ്, കുന്നത്തുനാട് എന്നിവിടങ്ങളിൽ മോഷണകേസ് നിലവിൽ ഉണ്ട്‌. താഹിർ വാടകക്ക് എടുത്ത കാറിൽ കറങ്ങി നടന്നാണ് ഇവര്‍ മൂവരും മോഷണം നടത്തി വന്നിരുന്നത്. കാലടിയിലെ മലഞ്ചരക്ക് കടയിൽ നിന്ന് മോഷണമുതലുകൾ അന്വേഷണസംഘം കണ്ടെടുത്തു.

സ്റ്റേഷൻ ഹൌസ് ഓഫീസർ കെ.എൻ.രാജേഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐ മാരായ വിഷ്ണു രാജു, കെ.എസ്.ജയൻ, അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ പി.എസ്.ജോജി, സീനിയർ സിപിഓമാരായ അനസ്, ബിബിൽ മോഹൻ എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...

error: Content is protected !!