Connect with us

Hi, what are you looking for?

CRIME

യുവാവിനെ വധിക്കാൻ ശ്രമിച്ച കേസില്‍ ഒരാള്‍ മുവാറ്റുപുഴ പോലീസിന്റെ പിടിയിൽ.

മുവാറ്റുപുഴ : യുവാവിനെ വധിക്കാൻ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയിൽ. മുവാറ്റുപുഴ വെള്ളൂർകുന്നം കാവുംകര ഉറവക്കുഴി പുത്തൻപുരയിൽ വീട്ടിൽ രവി കുട്ടപ്പന്‍ (54) നെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്. കഴിഞ്ഞ 16 ന് രാത്രിയില്‍ വെള്ളൂർകുന്നം രാജ്റിവേര ബാറിന് സമീപം കടാതി സ്വദേശിയായ അരുണിനെയാണ് കല്ല്കൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവശേഷം രവി പെരുമ്പാവൂർ ഭാഗത്ത് വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. മുവാറ്റുപുഴയിലും പരിസരപ്രദേശത്തും മുൻപ് ലോട്ടറി വില്പന നടത്തി വന്നിരുന്നയാളാണ്. വെള്ളൂർകുന്നം ഭാഗത്ത്‌ ലോട്ടറി വില്പന സ്റ്റാൾ നടത്തിപ്പുകാരൻ അനൂപാണ് മറ്റൊരു പ്രതി. ഇയാള്‍ ഒളിവിലാണ്.

മർദനമേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ അത്യാസന്നനിലയിൽ ആയിരുന്നു. ഒളിവിൽ പോയ അനൂപിനെ പിടികൂടാൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിൽ എസ്.ഐ കെ.കെരാജേഷ്, എഎസ്ഐമാരായ സി.എം.രാജേഷ്, പി.സി.ജയകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിബിൽ മോഹൻ എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...

error: Content is protected !!