Connect with us

Hi, what are you looking for?

CHUTTUVATTOM

ലഹരിക്കെതിരെ പൊതു സമൂഹം ഉണരണം: കേരള മദ്യ വിരുദ്ധ ഏകോപന സമിതി

കോതമംഗലം: കേരളത്തിലെ പുതുതലമുറയെ ലഹരിയില്‍ നിന്നും സമ്പൂര്‍ണ്ണമായി രക്ഷിക്കുന്നതിന് പൊതുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അക്രമണങ്ങളും, കൊലപാതകങ്ങളും വാഹന അപകടങ്ങളും, മറ്റു സാമൂഹ്യതിന്മകളും ഇല്ലാതാക്കുന്നതിന് ജാഗ്രതയോടെയുള്ള ഇടപെടല്‍ അനിവാര്യമെന്നും കേരള മദ്യവിരുദ്ധ ഏകോപന സമിതി കോതമംഗലം താലൂക്ക് ജനറല്‍ കൗണ്‍സില്‍ യോഗം.

സംസ്ഥാന ഗവണ്‍മെന്‍റ് നടപ്പിലാക്കുന്ന തൂഫാന്‍ – തണ്ടര്‍ പദ്ധതികള്‍ക്ക് പൊതുസമൂഹത്തിന്‍റെ പൂര്‍ണ്ണ പിന്തുണയോഗം അഭ്യര്‍ത്ഥിച്ചു.

കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രല്‍ ഹാളില്‍ നടന്ന യോഗം കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറിജെയിംസ് കോറമ്പേല്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്‍റ് ജോയി പടയാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ജോണി കണ്ണാടന്‍, ബിജു വെട്ടിക്കുഴ, കെ.എച്ച്. സലിം, ശശി കുഞ്ഞുമോന്‍, ജോയി പനയ്ക്കല്‍, പോള്‍ കൊങ്ങാടന്‍, റെജി വാരിക്കാട്ട്, രമണി കൃഷ്ണന്‍കുട്ടി, സാബു കുരിശിങ്കല്‍, സാജന്‍ അമ്പാട്ട്, മാര്‍ട്ടിന്‍ കീഴേമാടന്‍, കെ.വി. ഏണസ്റ്റ്, ജോസ് കൈതമന, മാത്യു ആന്‍റോ, തോമസ് ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു. പുതിയ താലൂക്ക് ഭാരവാഹികളായി ബിജു വെട്ടിക്കുഴ പ്രസിഡന്‍റ്, ജോയി പനയ്ക്കല്‍ ജനറല്‍ സെക്രട്ടറി, ജോയി പടയാട്ടില്‍ ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.

 

You May Also Like

CHUTTUVATTOM

  കോതമംഗലം: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി മൂന്നാറിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ലക്ഷ്യമിടുന്ന മിനി ബൈപ്പാസ് ഉള്‍പ്പെടെ കോതമംഗലം നിയോജകമണ്ഡലത്തിലെ പ്രധാന റോഡ് വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി. ഷിബു തെക്കുംപുറം എംഎല്‍എയുടെ...

CHUTTUVATTOM

കോതമംഗലം: കാട് കാക്കാന്‍ ഉന്നതികളില്‍നിന്നുള്ള തദ്ദേശവാസികളെ സിവില്‍ ഡിഫന്‍സ് അംഗങ്ങളാക്കി മാറ്റുന്നതിനുള്ള പരിശീലനം നല്‍കി കോതമംഗലം അഗ്നി രക്ഷാനിലയം. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി. കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം, കുഞ്ചിപ്പാറ, തലവച്ചപാറ, തേര,...

CHUTTUVATTOM

  കോതമംഗലം: നങ്ങേലില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് രജതജൂബിലിയുടെ ഒരുവര്‍ഷം നീളുന്ന ആഘോഷത്തിന് ഞായറാഴ്ച തുടക്കമാകും. മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്യും. ഷിബു തെക്കുംപുറം എംഎല്‍എ അധ്യക്ഷതവഹിക്കും. ഡീന്‍ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: പുരോഗമന കലാ സാഹിത്യസംഘം കോതമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ 28ന് കല ഓഡിറ്റോറിയത്തില്‍ കവി വയലാര്‍ രാമവര്‍മ അനുസ്മരണം നടത്തും. ഉച്ചക്ക് 2ന് വയലാര്‍ കവിതാലാപന മത്സരം....

CHUTTUVATTOM

കോതമംഗലം: പുലർച്ചെ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഗ്രഹനാഥൻ്റ സ്വർണ്ണമാല മോഷ്ടാവ് പൊട്ടിച്ച് കടന്നു. പുന്നേക്കാട് കൃഷ്ണപുരം ഭാഗത്തുള്ള പാലമല പാപ്പച്ചന്‍റെ വീട്ടില്‍ ഇന്ന് (വെള്ളിയാഴ്ച) പുലര്‍ച്ചെ ആണ് മോഷണം നടന്നത്. അടുക്കളവാതില്‍ വഴി അകത്തുകടന്ന...

CHUTTUVATTOM

കോതമംഗലം: റവന്യൂ ജില്ല കായികമേളയിൽ 32 സ്വർണ്ണം,23 വെള്ളി,16 വെങ്കലം ഉൾപ്പടെ 245 പോയിന്റ് കരസ്ഥമാക്കി ഓവറോൾ ചാമ്പ്യാന്മാരായ മാർബേസിൽ സ്കൂളിലെ കായിക താരങ്ങളെയും പരിശീലകരെയും നഗരസഭ ആദരിച്ചു. അനുമോദന യോഗം നഗരസഭാ...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസില്‍ കല്ല് നിരത്തി റോഡ് തടസ്സപ്പെടുത്തിയത് പോലീസ് നീക്കംചെയ്തു. ബൈപ്പാസിൽകെ.എസ്.ആര്‍.ടി.സി.ഡിപ്പോക്ക് സമീപം ടാറിംഗ് നടക്കാത്ത ഭാഗത്തുകൂടിയുള്ള ഗതാഗതമാണ് കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തികൾബ്ലോക്ക് ചെയ്തത്. വ്യാഴാഴ്ച രാത്രിയോടെ കോതമംഗലം...

CHUTTUVATTOM

കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ മൂവാറ്റുപുഴ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ റോട്ടറാക്ട് ക്ലബ് പ്രവർത്തനമാരംഭിച്ചു. എം.ബി.എം.എം. അസോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. മൂവാറ്റുപുഴ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.പി....

CHUTTUVATTOM

മൂവാറ്റുപുഴ: റാക്കാട് നാന്തോട് ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ നിന്ന് 32 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ രണ്ടാം പ്രതി മൂവാറ്റുപുഴ പോലീസിന്റെ പിടിയില്‍. ഒന്നാം പ്രതിയായ കോതമംഗലം കോട്ടപ്പടി ചിരട്ടക്കല്‍ മിനിമോള്‍ക്കൊപ്പം താമസിച്ചുവന്നിരുന്ന...

CHUTTUVATTOM

കുട്ടമ്പുഴ: മലയോര ജനതയ്ക്കും, ടൂറിസ്റ്റുകള്‍ക്കും ഏറെ പ്രയോജനകരമാകുന്ന മൂന്നാര്‍ രാജപാത വിഷയത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയിലും, അവഗണനയിലും കേരള കോണ്‍ഗ്രസ് (എം) കുട്ടമ്പുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അധികാരമേറ്റ ഉടനെ ആഘോഷപൂര്‍വ്വം നാട്ടുകാരെയും, രാജപാത...

CHUTTUVATTOM

കോതമംഗലം: ഫര്‍ണിച്ചര്‍ നിര്‍മാണ മേഖലയിലെ നെല്ലിക്കുഴിയുടെ പാരമ്പര്യവും സാധ്യതകളും പ്രയോജനപ്പെടുത്തി പ്രദേശത്തെ ഫര്‍ണിച്ചര്‍ ഹബ്ബാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഒരു മാസം നീളുന്ന ഫര്‍ണിച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഫെസ്റ്റിവലിന്റെ നടത്തിപ്പും മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി...

CHUTTUVATTOM

നേര്യമംഗലം: ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ പെരിയാറിന് കുറുകെ നിര്‍മാണം പൂര്‍ത്തിയായ നേര്യമംഗലം പുതിയ പാലം. ഇടുക്കി എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഏഷ്യയിലെ ആദ്യ എ ക്ലാസ് ആര്‍ച്ച് പാലമാണ്....

error: Content is protected !!