Connect with us

Hi, what are you looking for?

AGRICULTURE

എം.എല്‍.എ ഓഫീസ് വളപ്പിലെ കൃഷിയുടെ വിളവെടുപ്പ് നടത്തി.

മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ഓഫീസ് കോമ്പോണ്ടില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദര്‍ശന കൃഷിയുടെ വിളവെടുപ്പ് എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. കഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസ് അധ്യക്ഷത വഹിച്ചു. നിയമസഭാ സമാജികരുടെ ഓഫീസുകളിലും വീടുകളിലും കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രദര്‍ശന കൃഷിയുടെ ഭാഗമായിട്ടാണ് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ഓഫീസ് കോമ്പോണ്ടിലും കൃഷി ഇറക്കിയത്.

വെണ്ട, കോളിഫ്‌ളവര്‍, പയറ്, വഴുതന, പാവല്‍ അടക്കമുള്ള കൃഷിയാണ് ചെയ്തിരുന്നത്. ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ അടക്കമുള്ള സന്ദര്‍ശകര്‍ക്ക് കൃഷിയെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനാണ് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ഓഫീസ് ജീവനക്കാരയ സനീഷ് കുമാര്‍, എയ്ഞ്ചല്‍ എന്നിവരുടെ പരിചരണവും കൃഷിയ്ക്ക് നൂറ്‌മേനി വിളവാണ് ലഭിച്ചത്.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...