Connect with us

Hi, what are you looking for?

CRIME

മൂവാറ്റുപുഴയിൽ കഞ്ചാവുമായി രണ്ട് ആസ്സാം സ്വദേശികൾ അറസ്റ്റിൽ.

മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ കഞ്ചാവുമായി രണ്ട് ആസ്സാം സ്വദേശികൾ അറസ്റ്റിൽ. ആസ്സാം മൊറിഗാവ് ലഹോറിഹട്ട് ഡൈത്തുൽബാരി ഭാഗത്ത്‌ ജാഹിറുൽ ഇസ്ലാം (21), മൊറിഗാവ് ദിനൻഖടി ജിയാജുൽ ഹഖ് (23) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മുവാറ്റുപുഴ കീച്ചേരിപടി ഭാഗത്ത് സൂര്യ കോംപ്ലക്സ് കെട്ടിടത്തിന് സമീപത്ത് വില്പനക്കായി എത്തിച്ച ഒന്നരകിലോയോളം വരുന്ന കഞ്ചാവാണ് ഇവരില്‍ നിന്നും പിടികൂടിയത്. എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശപ്രകാരം ലഹരിമരുന്ന് കച്ചവടം ചെയ്യുന്നവരെയും ഉപയോഗിക്കുന്നവരെയും പിടികൂടുന്നതിന് കര്‍ശനമായ പരിശോധനകളാണ് ജില്ലയില്‍ നടന്ന് വരുന്നത്.

പ്രതികളെ പിടികൂടിയ സംഘത്തിൽ മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ കെ.എൻ.രാജേഷ്‌, എസ്.ഐമാരായ സി.പി.ബഷീർ, മിൽക്കാസ് വർഗീസ്, ജിജോ, എ.എസ്.ഐ ദിലീപ്, സീനിയർ സിപിഒമാരായ ബേസിൽ സ്കറിയ, അബൂബക്കർ, ബിബിൽ, മുഹമ്മദ്‌ ഷെഹിൻ, മൊഹിയുദ്ധീൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വരും ദിവസങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എസ്.പി അറിയിച്ചു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...