Connect with us

Hi, what are you looking for?

CHUTTUVATTOM

മുത്തൂറ്റ് ഗ്രൂപ്പ് ഒരു ലക്ഷം രൂപയുടെ സുരക്ഷാ ഉപകരണങ്ങൾ നൽകി

പെരുമ്പാവൂർ : അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കോവിഡ് 19 പ്രതിരോധ പ്രവർത്തന കാലത്ത് നടപ്പിലാക്കുന്ന മനസ് കൊണ്ട് ഒരുമിച്ച് പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തി മുത്തൂറ്റ് ഫിനാൻസ് ഒരു ലക്ഷം രൂപയുടെ സുരക്ഷാ ഉപകരണങ്ങൾ നൽകി. ഏഴായിരം മാസ്‌ക്കുകൾ, ആയിരം ഗ്ലൗസുകൾ, 150 സാനിറ്റൈസറുകൾ എന്നിവയാണ് നൽകിയത്. മണ്ഡലത്തിലെ എട്ട് ആരോഗ്യ കേന്ദ്രങ്ങൾ, മൂന്ന് പോലീസ് സ്റ്റേഷനുകൾ, ഫയർ സ്റ്റേഷൻ എന്നിവയ്ക്കാണ് ഇവ നൽകിയത്.

അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, മുത്തൂറ്റ് പ്രതിനിധികളായ സണ്ണി ജോസഫ്, റോണി എബ്രഹാം, ലതിക എസ്, എൻ.എ റഹിം, ടി.എ ഹസൻ, എൻ.എ ഹസൻ, മെഡിസിൻ ചലഞ്ച് കോ-ഓർഡിനേറ്റർമാരായ ഷാൻ മുഹമ്മദ്, മാത്യൂസ് കാക്കൂരൻ, അമർ മിഷാൽ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...