രാജാക്കാട്: ബൈസൺവാലി ചൊക്രമുടികുടിക്ക് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് യുവാവ് മരിച്ചു. കോതമംഗലം പെരുമണ്ണൂർ സ്വദേശി കിഴക്കേഭാഗത്ത് ഡിയോൺ (22) ബിനോയ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിശാഖിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ഗ്യാപ്പ് റോഡിന് അടുത്തായാണ് അപകടമുണ്ടായത്. മൂന്നാർ സന്ദർശിച്ച ശേഷം തിരികെ ഇറക്കമിറങ്ങി വരുന്നതിനിടയിൽ നിയന്ത്രണം വിട്ട് സ്കൂട്ടർ കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. ഉടനെ നാട്ടുകാർഅടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡിയോണിന്റെ ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം വ്യാഴാഴ്ച്ച 10.30 ന് വസതിയിലെ ശുശ്രൂക്ഷക്ക് ശേഷം പെരുമണ്ണൂർ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. മാതാവ് കാടുകുറ്റി കണ്ടോത്തുംപറമ്പിൽ റിനി ബിവേര. സഹോദരൻ ലിയോൺ ബിനോയ് (നഴ്സിംഗ് വിദ്യാർത്ഥി, ഹിൽ സൈഡ് ബാംഗ്ലൂർ ).
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക👇