Connect with us

Hi, what are you looking for?

NEWS

തിങ്കളാഴ്ച മുതൽ നടത്താനിരുന്ന വിവിധ സർവകലാശാലകളുടെ പരീക്ഷകൾ മാറ്റിവച്ചു.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നാളെ മുതൽ (19/04/21)നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കോളേജ് പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നിട്‌ അറിയിക്കും.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ സർവകലാശാലകളുടെ പരീക്ഷകൾ മാറ്റിവച്ചു. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, ആരോഗ്യം, മലയാളം സർവകലാശാലകളുടെ തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേരളത്തിൽ കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലർമാർക്ക് നിർദേശം നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

You May Also Like